തിരുവല്ല: മാവേലിക്കര-തിരുവല്ല സംസ്ഥാനപാതയിൽ കാവുംഭാഗം ഏറങ്കാവ് ജങ്ഷനിൽ പതിവാകുന്ന വാഹനയാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ വലക്കുന്നു. രാവിലെ ഒമ്പതുമുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ ആറുവരെയുമാണ് കുരുക്ക് ഏറെ രൂക്ഷമാകുന്നത്. ഈ സമയങ്ങളിൽ കാവുംഭാഗം ജങ്ഷനിൽനിന്ന് പാതയുടെ രണ്ട് ഭാഗങ്ങളായ രാമപുരം മാർക്കറ്റ് വരെയും ഉണ്ടപ്ലാവ് വരെയും വാഹനങ്ങളുടെ മണിക്കുറുകൾ നീളുന്ന നീണ്ട നിരയാണ് രൂപപ്പെടുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകൾപോലും കുരുക്കിൽപെടുന്ന സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത കുരുക്കിൽ കാൽനടക്കാരും അകപ്പെടും. ശ്രീവല്ലഭ ക്ഷേത്രം റോഡിൽനിന്ന് എത്തുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ കാര്യങ്ങൾ നിയന്ത്രണാതീതമാകും. ഏറെക്കാലമായി ഇവിടെ അനുഭവപ്പെടുന്ന നിയന്ത്രിക്കുന്നതിൽ പൊലീസ് അലംഭാവം കാട്ടുകയാണെന്ന ആരോപണം ശക്തമാണ്. കുരുക്ക് രൂക്ഷമാകുന്ന സമയങ്ങളിൽപോലും ട്രാഫിക് പൊലീസിെൻറ സേവനം ലഭ്യമാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. മുത്തൂർ റോഡിൽനിന്ന് എത്തുന്ന വാഹനങ്ങൾ നിയന്ത്രണമില്ലാതെ സംസ്ഥാനപാതയിലേക്ക് കുത്തിത്തിരുകി കയറ്റുന്നതാണ് ഗതാഗതം താറുമാറാകാൻ ഇടയാക്കുന്നത്. ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുകയോ പൊലീസിെൻറ സേവനം ഉറപ്പുവരുത്തുകയോ വേണമെന്നാണ് പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.