മൂന്നാർ ഗവ. സ്കൂളിലെ പുരാവസ്​തുക്കൾ കാണാതായ സംഭവം: ഡി.ഡി തെളിവെടുപ്പ്​ നടത്തി

മൂന്നാർ: ഗവ. ഹൈസ്കൂളിലെ നൂറ്റാണ്ട് പഴക്കമുള്ളതും കോടികൾ മൂല്യമുള്ളതുമായ പുരാവസ്തുക്കൾ കാണാതായ സംഭവത്തിൽ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡി.ഡി) നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്കൂളിൽ പരിശോധന നടത്തി തെളിവെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ എ. അൂബക്കറി​െൻറ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ മൂന്നാർ ഗവ. സ്കൂളിൽ വിശദതെളിവെടുപ്പ് നടത്തിയത്. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫിസർ പി.യു. പ്രസന്നകുമാരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൂന്നാർ ഗവ. ഹൈസ്കൂളിൽ മൂന്നാഴ്ച മുമ്പ് മിന്നൽ പരിശോധന നടത്തി ഡി.ഡിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതി​െൻറ അടിസ്ഥാനത്തിലായിരുന്നു ഡി.ഡിയുടെ പരിശോധന. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, അധ്യാപകർ, പി.ടി.എ പ്രസിഡൻറ് എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സ്കൂളിലെ സ്റ്റോക് രജിസ്റ്ററും മറ്റ് രേഖകളും പരിശോധിച്ച സംഘം സ്കൂളിൽനിന്ന് നഷ്ടപ്പെട്ട ഒരു കോടിയോളം വിലവരുന്ന ഈട്ടിത്തടിയിൽ നിർമിച്ച പുരാതന റാക്കും ചെമ്പുപാത്രങ്ങളും സൂക്ഷിച്ചിരുന്ന മുറികളും പരിശോധിച്ചു. റാക്കും ചെമ്പുപാത്രങ്ങളും നഷ്ടമായെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ വിശദ റിപ്പോർട്ട് തയാറാക്കി വരുകയാണെന്നും സർക്കാറിനും ഉന്നത വിദ്യാഭ്യാസ അധികൃതർക്കും നൽകുമെന്നും പുരാവസ്തുക്കൾ കാണാതായ സാഹചര്യത്തിൽ അത് കണ്ടെത്താൻ ജില്ല പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുമെന്നും ജില്ല വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ എ. അബൂബക്കർ 'മാധ്യമ'ത്തോട് പറഞ്ഞു. 1870ൽ ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ മൂന്നാർ ഗവ. സ്കൂളിൽ നിരവധി പുരാവസ്തുക്കളും ചെമ്പുപാത്രങ്ങളും ഉണ്ടായിരുന്നതിൽ പലതും കാണാതായിട്ടുണ്ട്. ഇതിൽ ഒന്ന് ബ്രിട്ടീഷുകരുടെ കാലത്ത് െകാൽക്കത്തയിൽ ഇന്ത്യൻ കരകൗശല വിദഗ്ധർ കരിവീട്ടിയിൽ നിർമിച്ച, ഒരു കോടി വിലമതിക്കുന്ന പുരാതന റാക്കായിരുന്നു. മേയ് വരെ ഇത് സ്കൂളിലുണ്ടായിരുന്നു. അറുപതോളം അറകളും പത്തടിയോളം നീളവും നാല് അടിയോളം വീതിയുമുള്ള ഇത് മാറ്റാൻ നിരവധി പേരുടെ സഹായം വേണം. ഇതുകൂടാതെയാണ് മുറിയിൽ പെട്ടിയിൽ പൂട്ടി സൂക്ഷിച്ചുെവച്ചിരുന്ന ചെമ്പുപാത്രങ്ങളും കാണാതായത്. ഇറിഡിയം ലോഹത്തി​െൻറ അംശമുെണ്ടന്ന് കരുതുന്ന പാത്രങ്ങൾ ലക്ഷങ്ങൾക്ക് വിറ്റതായാണ് സൂചന. 'മാധ്യമം' നൽകിയ വാർത്തയെ തുടർന്നാണ് അന്വേഷണം. ഫോട്ടോ ക്യാപ്ഷൻ TDG1 വാർത്തയുടെ കട്ടിങ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.