പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈയേറ്റം ചെയ്ത യുവാവ്​ അറസ്​റ്റിൽ

കുമരകം: . തിരുവാർപ്പ് കാഞ്ഞിരം സ്വദേശി നിഖിലിനെയാണ് (22) പൊലീസ് പിടികൂടിയത്. സഹോദരനൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി കൈയിൽ കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു വിനായക ചതുര്‍ഥി ഉത്സവത്തിന് വന്‍തിരക്ക് മള്ളിയൂര്‍: മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തില്‍ പങ്കെടുക്കാന്‍ വന്‍ തിരക്ക്. രണ്ടാം ഉത്സവദിനമായ ഞായറാഴ്ച സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ഭക്തരാണ് ഗണപതി മുഖ്യപ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായ മള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിയത്. 25നാണ് വിനായക ചതുർഥി. അന്ന് രാവിലെ 10008 നാളികേരത്തി​െൻറ ഗണപതി ഹോമം നടക്കും. തുടര്‍ന്ന് കേരളത്തിലെ പേരുകേട്ട 12 ഗജവീരന്മാര്‍ അണിനിരക്കുന്ന ഗജപൂജയും ഉണ്ടാകും. 26നാണ് ആറാട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.