കനത്ത മഴ: ഇടുക്കിയിൽ സ്കൂളുകൾക്ക്​ അവധി

തൊടുപുഴ: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അംഗൻവാടി മുതൽ പ്ലസ് ടുവരെ എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. കോളജുകൾക്ക് അവധി ബാധകമല്ല. രണ്ടുദിവസമായി ജില്ലയിൽ പലയിടത്തും കനത്ത മഴയാണ്. ദേവികുളം താലൂക്കിൽ ഞായറാഴ്ച 84.4 മി.മീ. മഴയാണ് രേഖപ്പെടുത്തിയത്. മഴ തുടരുന്നതിനാൽ പലയിടത്തും മണ്ണിടിച്ചിലും വ്യാപകമാണ്. പീരുമേട്-- 51 മി.മീ., ഇടുക്കി- -58 മി.മീ., തൊടുപുഴ-- 37.4 മി.മീ., ഉടുമ്പൻചോല- -22 മി.മീ എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് താലൂക്കുകളിൽ പെയ്ത മഴ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.