20 കോടിയുടെ ഹഷീഷ് ഓയിലുമായി ഇടുക്കിയിൽ മൂന്നുപേർ പിടിയിൽ

കട്ടപ്പന: 20 കോടി വില വരുന്ന 17 കിലോ ഹഷീഷ് ഓയിലുമായി അഭിഭാഷകൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു. കൂടുതൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. നെടുങ്കണ്ടം രാമക്കൽമേട് കോമ്പമുക്ക് പതാലിൽ അഡ്വ. ബിജുമോൻ (37), നെടുങ്കണ്ടം കല്ലാർ മുണ്ടിയെരുമ പുത്തൻപുരക്കൽ അഞ്ജുമോൻ (അഞ്ജു മാഷ്- -37), ശാന്തൻപാറ വാക്കോടംസിറ്റി പന്തനാൽ ഷിനോ ജോൺ (29) എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം ശാന്തൻപാറ സ്വദേശി എബിൻ ദിവാകരനാണ് രക്ഷപ്പെട്ടത്. ഹഷീഷ് ഓയിലുമായി വന്ന മാരുതി കാറും പൊലീസ് പിടിച്ചെടുത്തു. കട്ടപ്പന ടൗണിൽ ഞായറാഴ്ച പുലർച്ചെ നാലോടെയാണ് പ്രതികൾ പിടിയിലായത്. വാഹനത്തിൽ മുളകുപൊടി, നെഞ്ചക്ക്, കത്തി തുടങ്ങിയവ സൂക്ഷിച്ചിരുന്നു. ഹഷീഷ് ഓയിലി​െൻറ ആവശ്യക്കാരെന്ന വ്യാജേനയാണ് പ്രതികളെ വലയിലാക്കിയത്. രഹസ്യവിവരത്തെ തുടർന്ന് ഒരു മാസമായി ഇവരെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പൊലീസ്. ഓയിൽ വാങ്ങാനെന്ന വ്യാജേനെ പ്രതികളെ രാമക്കൽമേട്ടിൽനിന്ന് കട്ടപ്പനയിൽ എത്തിച്ചാണ് പിടികൂടിയത്. കാറി​െൻറ പിൻസീറ്റിൽ ഒരു കിലോ വീതമുള്ള 17 പാക്കറ്റിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു ഹഷീഷ് ഓയിൽ. കിലോക്ക് 50 ലക്ഷം രൂപയാണ് ഇവരുമായി പറഞ്ഞ് ഉറപ്പിച്ച വില. അന്തർദേശീയ വിപണിയിൽ ഇതിനു 20 കോടി വിലവരുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. ആന്ധ്രയിൽനിന്ന് എത്തിച്ചതാണ് ഹഷീഷ് ഓയിൽ എന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു. ഇതിനു മുമ്പ് ഇത്തരത്തിൽ പ്രതികൾ ഹഷീഷ് ഓയിൽ വിൽപന നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്. പ്രതികളിൽ ഒരാളായ ഷിനോക്ക് ബംഗളൂരുവിലെ മാഫിയയുമായി ബന്ധമുെണ്ടന്ന് പൊലീസ് പറഞ്ഞു. കേസിലും പ്രതിയാണ്. അഞ്ജുമോൻ ശിവസേനയുടെ മുൻ ഭാരവാഹിയാണ്. പിടികൂടാനുള്ള എബിൻ ദിവാകരൻ ഇടുക്കി ജില്ല ബാങ്ക് ജീവനക്കാരനായിരുന്നു. കുബേര കേസിൽ പ്രതിയായതിനെ തുടർന്ന്‌ ബാങ്കിൽനിന്ന് പുറത്താക്കിയിരുന്നു. പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഇടുക്കി ജില്ല പൊലീസ് സൂപ്രണ്ട് കെ.ബി. വേണുഗോപാൽ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹനൻ, എസ്.ഐമാരായ ജോബി തോമസ്, ബെജിത്ത് ലാൽ, കെ.എം. സന്തോഷ്, എ.എസ്.ഐ സജിമോൻ ജോസ്‌, സിവിൽ പൊലീസ് ഓഫിസർമാരായ തങ്കച്ചൻ മാളിയേക്കൽ, ബേസിൽ പി. ഐസക്, എസ്. സുബൈർ, എം.ആർ. സതീഷ്, വിജി ദിലീപ്, സലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.