കാഞ്ഞാർ: മികച്ച ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡിെൻറ തിളക്കത്തിൽ കുടയത്തൂർ സ്വദേശി പൊന്നാമറ്റത്തിൽ അലോഷി ജോസഫ്. ഭാര്യാപിതാവ് പുരയിടത്തിൽ മാത്യു നൽകിയ ഏക പശുവിൽനിന്നാണ് കേരളം ആദരിക്കുന്ന ക്ഷീര കർഷകനിലേക്ക് അലോഷി എത്തിയത്. അലോഷിയുടെ മകൾ അലോണയുടെ രണ്ടാം വയസ്സിൽ പാൽ നൽകാനായി മാത്യു ഒരു പശുവിനെ വാങ്ങിക്കൊടുക്കുകയായിരുന്നു. അവാർഡ് വാർത്ത പുറത്തുവന്ന ശനിയാഴ്ചയാണ് അലോണയുടെ പിറന്നാൾ എന്ന പ്രത്യേകതയുമുണ്ട്. വീട്ടാവശ്യത്തിനു ശേഷമുള്ള പാൽ അയൽവാസികൾക്ക് വിൽക്കാൻ അലോഷി തീരുമാനിച്ചു. ഇതിലെ വരുമാന സാധ്യത തിരിച്ചറിഞ്ഞ അലോഷി പതിയെ ക്ഷീരകൃഷിയിലേക്ക് തിരിഞ്ഞു. റബർ കൃഷി പ്രതിസന്ധിയിലായതും പുതിയവഴി തേടാൻ കാരണമായി. 2012ൽ ഒരു പശുവിൽ ആരംഭിച്ച ക്ഷീരകൃഷി 2017 ആയപ്പോൾ 51 പശുക്കളും 20 കിടാക്കളുമായി വളർന്നു. ഇവയിൽ 17 എണ്ണമാണ് വിലയ്ക്ക് വാങ്ങിയത്. ബാക്കി സ്വന്തം തൊഴുത്തിൽ പിറന്നവയാണ്. സ്വന്തമായുള്ള ആേറക്കർ സ്ഥലത്ത് പലകൃഷികൾക്ക് ഒപ്പമാണ് പശു പരിപാലനവും നടത്തുന്നത്. പ്രതിദിനം ശരാശരി 482 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. മിൽമ സൊസൈറ്റിയിലും അയൽവാസികൾക്കും തൊടുപുഴ മേഖലയിലെ ഒരു സൊസൈറ്റിക്കുമായാണ് പാൽ നൽകുന്നത്. തീറ്റക്കായി സ്വന്തം പുരയിടത്തിലും സർക്കാർ പുറേമ്പാക്കിലും തീറ്റപ്പുൽെവച്ച് പിടിപ്പിച്ചിട്ടുണ്ട്. അലോഷിക്ക് ഒപ്പം 82 വയസ്സുള്ള അച്ഛൻ ജോസഫും ഭാര്യ ആശയും പശുക്കളുടെ പരിചരണത്തിനുണ്ട്. കൂടാതെ രണ്ടു തൊഴിലാളികളും. തനിക്ക് അവാർഡ് ലഭിക്കാൻ കാരണമായത് തെൻറയും തെൻറ കുടുംബത്തിെൻറയും അശ്രാന്തപരിശ്രമം മൂലമാണെന്ന് അലോഷി പറയുന്നു. 2015 വർഷത്തെ കെ.എസ് കാലിത്തീറ്റയുടെ സംസ്ഥാന അവാർഡ്, അതേ വർഷത്തെ എറണാകുളം അതിരൂപതയുടെ പി.ഡി.ഡി.പി സംസ്ഥാന അവാർഡ്, ഈ വർഷത്തെ മികച്ച കർഷകനുള്ള പഞ്ചായത്തുതല അവാർഡ് എന്നിവക്കും അലോഷി അർഹനായിട്ടുണ്ട്. പിതാവ് ജോസഫിനും മാതാവ് ത്രേസ്യാമ്മക്കുമൊപ്പം കുടയത്തൂരിലാണ് അലോഷി താമസിക്കുന്നത്. ഭാര്യ ആശ. മക്കൾ: അലോണ (മുട്ടം ഷന്താൾ ജ്യോതി രണ്ടാംതരം വിദ്യാർഥി), മിലൻ. TDG4-ALOSHI JOSEPH അലോഷി ജോസഫ് കുടുംബാംഗങ്ങളോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.