സി.പി.എം കൈയേറ്റങ്ങളെ പിന്തുണക്കുന്നു- ^എം.എം. ഹസൻ

സി.പി.എം കൈയേറ്റങ്ങളെ പിന്തുണക്കുന്നു- -എം.എം. ഹസൻ തൊടുപുഴ: കൈയേറ്റങ്ങളെ പൂർണമായി പിന്തുണക്കുന്നത് സി.പി.എമ്മാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. റിസോർട്ട് മാഫിയയെയും കൈയേറ്റക്കാരെയും സഹായിക്കുന്ന നിലപാടാണ് സി.പി.എം കൈക്കൊള്ളുന്നത്. എം.എം. മണിയുടെ നേതൃത്വത്തിൽ ഇതിന് പൂർണ പിന്തുണയും നൽകുന്നുണ്ടെന്നും ഈ നിലപാട് സി.പി.എം അവസാനിപ്പിക്കണമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു. മുഖ്യമന്ത്രി കൈയേറ്റക്കാർക്ക് സംരക്ഷണം നൽകുകയാണെന്നും സി.പി.എമ്മി​െൻറയും മുഖ്യമന്ത്രിയുടെയും ഭീക്ഷണിക്ക് വഴങ്ങിയാണ് സി.പി.ഐ കൈയേറ്റ വിഷയങ്ങളിൽ നിലപാടുകളിൽനിന്ന് പിന്നോട്ടുപോയതെന്നും എം.എം. ഹസൻ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.