ചങ്ങനാശ്ശേരി: യുവജനതയെ വഴിതെറ്റിക്കുന്നത് മദ്യവും മയക്കുമരുന്നും മാത്രമല്ല, മൊബൈലും ഇൻറർനെറ്റും അമിത വേഗത്തോടെയുള്ള വണ്ടിയോടിക്കലും ഉൾപ്പെടുമെന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍. ലഹരിവിരുദ്ധ ബോധവത്കരണത്തോടനുബന്ധിച്ച് െറസിഡൻറ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് െറസിഡൻറ് വെല്‍ഫെയര്‍ ആൻഡ് ചാരിറ്റബിള്‍ അസോസിയേഷനും താലൂക്ക് ലീഗല്‍ സർവിസും ജനമൈത്രി പൊലീസും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രഫ. എസ്. ആനന്ദക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. സി.ഐ കെ.പി. വിനോദ്, താലൂക്ക് യൂനിയന്‍ സെക്രട്ടറി ജി. ലക്ഷ്മണന്‍, സി.ആര്‍.ഒ പി.എന്‍. രമേശ് എന്നിവര്‍ സംസാരിച്ചു. കുറിച്ചിയിലെ കൊതുകിനെ തുരത്താന്‍ വിദ്യാർഥി സേന ഇറങ്ങി ചങ്ങനാശ്ശേരി: കുറിച്ചി ഗ്രാമപഞ്ചായത്തില്‍ കൊതുകുകളോട് യുദ്ധം പ്രഖ്യാപിച്ച് വിദ്യാർഥി സേനയും. കൊതുകുകളെ തുരത്താന്‍ ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ നടന്നുവരുന്ന രണ്ടാഴ്ച നീളുന്ന കൊതുക് നിർമാർജന തീവ്രയജ്ഞ പരിപാടിക്കാണ് വിദ്യാർഥികളുടെ പിന്തുണ. ഇത്തിത്താനം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ നാഷനൽ സർവിസ് സ്‌കീമിലെ നൂറോളം വളൻറിയര്‍മാരാണ് പഞ്ചായത്തില്‍ കൊതുകിനെ തുരത്താന്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ വളൻറിയര്‍മാര്‍ പത്തോളം സംഘമായി തിരിഞ്ഞ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വീടുകള്‍തോറും കൊതുക് നിർമാർജന ബോധവത്കരണം നടത്തുന്നു. കൊതുകുകളെ തുരത്താന്‍ കുട്ടിപ്പട്ടാളം നടത്തി വരുന്ന തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം വത്സല മോഹന്‍ നിർവഹിച്ചു. കുറിച്ചി ആയുഷ് ആയുർവേദ ആശുപത്രി മെഡിക്കല്‍ ഒാഫിസർ ഡോ. മിഥുന്‍ ജെ, കലൂര്‍ എന്‍.എസ്.എസ് പ്രോഗ്രാം ഒാഫിസർ കെ.ആര്‍. ബൈജു, വി.ജെ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. PHOTO:: KTL52 kothuku കൊതുക് നിവാരണ യജ്ഞത്തിെൻറ ഭാഗമായി വീടുകളിലെത്തി കൊതുക് നിവാരണത്തിനു ബോധവത്കരണം നടത്തുന്ന കുട്ടികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.