മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിന്​ കൊടിയേറി

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. മഴയെ അവഗണിച്ച് കൊടിയേറ്റിന് വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകൾ പെങ്കടുത്തു. ഇതോടെ, എട്ടുദിവസം നീളുന്ന മള്ളിയൂര്‍ തീർഥാടനത്തിന് തുടക്കമായി. 25നാണ് വിനായക ചതുര്‍ഥിയാഘോഷം. 21ന് തിരുപ്പതി വാണിയല്ലയുടെ വീണക്കച്ചേരി. 22ന് നീലമന സഹോദരിമാരുടെ കുച്ചിപ്പുടി, നടനും എം.പിയുമായ സുരേഷ് ഗോപി ക്ഷേത്രം സന്ദര്‍ശിക്കും. 23ന് പോരൂര്‍ ഉണ്ണിക്കൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍, ചിറയ്ക്കല്‍ നിധീഷ് എന്നിവരുടെ തൃത്തായമ്പക. 24ന് പിന്നണി ഗായകന്‍ ഉണ്ണിമേനോ​െൻറ ഭക്തിഗാനമേള. വിനായക ചതുര്‍ഥിദിനമായ 25ന് രാവിലെ 5.30ന് പതിനായിരത്തെട്ട് നാളീകേരത്തി​െൻറ മഹാഗണപതി ഹോമം, 11ന് ഗജപൂജയിൽ 12 ആനകള്‍ പങ്കെടുക്കും. പെരുവനം കുട്ടന്‍മാരാരുടെ മേളം, 5.30ന് കാഴ്ചശ്രീബലി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ മേളം, 26ന് ആറാട്ട് എന്നിവ നടക്കും. ഗണപതി മുഖ്യപ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളില്‍ ഒന്നാണ് മള്ളിയൂര്‍. വിനായക ചതുര്‍ഥിദിനത്തില്‍ മള്ളിയൂരിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.