ജഡ്​ജിമാർക്കിടയിൽ ഒത്തൊരുമയില്ല ^ജസ്​റ്റിസ്​ കെ.ജി. ബാലകൃഷ്​ണൻ

ജഡ്ജിമാർക്കിടയിൽ ഒത്തൊരുമയില്ല -ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കോട്ടയം: സുപ്രീംകോടതിയിലും ഹൈകോടതിയിലും ജഡ്ജിമാര്‍ക്കിടയിലും അഭിഭാഷകര്‍ക്കിടയിലും ഒത്തൊരുമയില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ജി. ബാലക്യഷ്ണന്‍. അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടയം ബാറിലെ അഭിഭാഷകന്‍ വി.വി. പ്രഭയെ ബാര്‍ അസോസിയേഷന്‍ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത​െൻറ അഭിഭാഷകജീവിതത്തിലെ ഒത്തൊരുമയുടെ കാലഘട്ടം കോട്ടയം കോടതിയിലെ പ്രവര്‍ത്തനകാലയളവായിരുന്നു. വി.വി. പ്രഭയെപോലെയുള്ള അഭിഭാഷകരില്‍നിന്ന് ലഭിച്ച പ്രചോദനങ്ങളാണ് ഉയർന്നനിലയിൽ എത്താൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈേകാടതി ജഡ്ജി എ.എം. ബാബു അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് വി.വി. പ്രഭക്ക് ബാര്‍ അസോസിയേഷൻ ഉപഹാരം കൈമാറി. വി.വി. പ്രഭയുടെ പിറന്നാള്‍ ദിനത്തിലാണ് അഭിഭാഷകവൃത്തിയുടെ 50ാം വാര്‍ഷികവും ആഘോഷിച്ചത്. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷണന്‍, സുരേഷ് കുറുപ്പ്, ജില്ല ജഡ്ജി എസ്. ശാന്തകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.