വരട്ടാര്‍ പുനരുജ്ജീവനം: തുടര്‍ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: വരട്ടാര്‍ പുനരുജ്ജീവനത്തി​െൻറ ഭാഗമായി ജലവിഭവ വകുപ്പി​െൻറ നേതൃത്വത്തില്‍ നടത്തുന്ന തുടര്‍ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11ന് ഇരവിപേരൂര്‍ പഞ്ചായത്തിലെ പുതുക്കുളങ്ങരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലവിഭവ മന്ത്രി മാത്യു ടി. തോമസി​െൻറ സാന്നിധ്യത്തില്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചെങ്ങന്നൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന ആലോചന യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. രാജ്യസഭ ഉപാധ്യക്ഷന്‍, എം.പിമാര്‍, എം.എൽ.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറുമാര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരെ ക്ഷണിക്കും. ഇതോടനുബന്ധിച്ച് ആദിപമ്പ ആരംഭിക്കുന്ന സ്ഥലത്തുനിന്ന് പുതുക്കുളങ്ങര വരെ ജലഘോഷയാത്ര സംഘടിപ്പിക്കാന്‍ പള്ളിയോടസേവാ സംഘത്തി​െൻറ സഹകരണം തേടും. ഇതിന വീണ ജോര്‍ജ് എം.എൽ.എയെ ചുമതലപ്പെടുത്തി. ഉദ്ഘാടനത്തിന് ആവശ്യമായ ക്രമീകരണം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തും. ഉദ്ഘാടന സമ്മേളനം നടത്തുന്നതുമായി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനതല യോഗം 22ന് നടക്കും. വാര്‍ഡുതല യോഗം 25, 26 തീയതികളില്‍ നടക്കും. വരട്ടാര്‍ പുനരുജ്ജീവനത്തി​െൻറ ആദ്യഘട്ടത്തില്‍ 2390 മണിക്കൂര്‍ പ്രവര്‍ത്തനം നടന്നു. ഇതിന് 28,23,142 രൂപ വിനിയോഗിച്ചു. 1,60,00,953 രൂപ സംഭാവനയായി ലഭിച്ചു. 27, 28 തീയതികളില്‍ ഒരിക്കല്‍കൂടി വാര്‍ഡുതല വിഭവസമാഹരണം നടത്തും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തില്‍ പുതുക്കുളങ്ങര ചപ്പാത്ത് 22ന് പൊളിച്ച് നദി ഒഴുകുന്നതിന് നില്‍ക്കുന്ന തടസ്സം നീക്കാന്‍ തീരുമാനിച്ചു. ഇവിടെ ജലവിഭവ വകുപ്പി​െൻറ സഹകരണത്തോടെ പൈപ്പ് സ്ഥാപിക്കും. ആദിപമ്പ, വരട്ടാര്‍ ജനപ്രതിനിധികള്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ഹരിതകേരളം മിഷന്‍ നീര്‍ത്തടം സംബന്ധിച്ച് ഏകദിന പരിശീലനം ചെങ്ങന്നൂരില്‍ നടത്തും. ബ്ലോക്കുതലത്തില്‍ സാങ്കേതിക സമിതികള്‍ക്കായി 21 മുതല്‍ 26 വരെ കില നടത്തുന്ന പരിശീലനത്തില്‍ 'മാലിന്യത്തില്‍നിന്ന് വരട്ടാറിന് സ്വാതന്ത്ര്യം' മുഖ്യ അജണ്ടയായിരിക്കും. ചെങ്ങന്നൂര്‍ നഗരസഭ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഗീത അനില്‍കുമാര്‍, മോന്‍സി കിഴക്കേടത്ത്, ഏലിക്കുട്ടി കുര്യാക്കോസ്, ഗീത സുരേന്ദ്രന്‍, ജോജി ചെറിയാന്‍, പി.എന്‍. സാനു, ബീന ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാവിലെ രഥഘോഷയാത്ര പമ്പയിലെത്തി; രണ്ടാം വര്‍ഷത്തിലേക്ക് പത്തനംതിട്ട: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണ രഥഘോഷയാത്രയുടെ പ്രയാണം ഒരുവര്‍ഷം പൂര്‍ത്തീകരിച്ച് പമ്പയില്‍ എത്തി. ഊരാളിമാര്‍ പ്രകൃതി സംരക്ഷണ പൂജകളായ ജല, ഭൂമി, വൃക്ഷ പൂജകള്‍ ഒരുക്കി. ക്ഷേത്രങ്ങൾ, കാവുകള്‍, കളരികള്‍, കൊട്ടാരം, കരകളില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയ ഘോഷയാത്ര രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. പമ്പയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാവ് പ്രസിഡൻറ് സി.വി. ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു. രഥഘോഷയാത്ര ഒരുവര്‍ഷം നയിച്ച പ്രതിനിധികളെ പൊന്നാട അണിയിച്ചു. മലകളുടെ സംരക്ഷണത്തിനുവേണ്ടി ധര്‍മശാസ്താവി‍​െൻറ 18 മലകള്‍ക്ക് വേണ്ടി ഊരാളിമാര്‍ ഇരുമുടിക്കെട്ടുമായി മലകയറി ശബരിമല സന്നിധാനത്ത് മലക്ക് പടേനി നടത്തി ലോകനന്മക്ക് വേണ്ടി വിളിച്ചുചൊല്ലി മലപൂജ നടത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശംസ നേര്‍ന്നു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്‍ക്ക് അടുക്കുകള്‍ സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. മാളികപ്പുറത്ത് മലദേവന്മാര്‍ക്ക് വെറ്റില പൊയില സമര്‍പ്പിച്ചു. പമ്പയില്‍ നടന്ന ചടങ്ങില്‍ എ.ഡി.ജി.എസ്.എസ് സംസ്ഥാന പ്രസിഡൻറ് തലപ്പാറ മല പ്രതിനിധി സീതത്തോട്‌ രാമചന്ദ്രന്‍, ആദിവാസി ഏകോപന സമിതി പ്രസിഡൻറ് ളാഹ ഉത്തമന്‍, മലവേടര്‍ മഹാസഭ പ്രസിഡൻറ് മനോജ്‌ അടിച്ചിപ്പുഴ, ഉള്ളാടന്‍ മഹാസഭ സംസ്ഥാന പ്രസിഡൻറ് അയ്യപ്പന്‍ കൊടുമുടി, മഹേഷ്‌ ഇലഞ്ഞിക്കല്‍, മുരളി കോട്ടക്കയം, ജയന്‍ കോന്നി, സലിം കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.