കോട്ടയം: ഓർമത്തകരാർ മൂലം വഴിതെറ്റിയലഞ്ഞ വയോധികനെ തിരികെ വീട്ടിലെത്തിച്ച് ഓട്ടോ ൈഡ്രവർ മാതൃകയായി. കാഞ്ഞിരം പരുവക്കുളത്തിൽ വീട്ടിൽ അജി പ്രസാദാണ് വയോധികനെ കണ്ടെത്തി െപാലീസിന് കൈമാറിയത്. ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവങ്ങൾക്ക് തുടക്കം. കാഞ്ഞിരം ജെട്ടിയുടെ ഭാഗത്ത് കണ്ട കൊല്ലാട് ഇരുപ്പത്താറിൽചിറ പൗലോസാണ് (90) ഒാേട്ടാഡ്രൈവറുടെ സഹായത്താൽ തിരികെ വീട്ടിലെത്തിയത്. ആദ്യം കാഞ്ഞിരം ഭാഗത്താണ് വീടെന്ന് പറഞ്ഞെങ്കിലും അന്വേഷണത്തിൽ കണ്ടെത്താനായില്ല. സംസാരത്തിനിടെ കൊല്ലാട് എന്ന് പറഞ്ഞതോടെ കോട്ടയം ഇൗസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് കൊല്ലാട് പഞ്ചായത്ത് അംഗം ഷെബിെൻറ സഹായത്തോടെ പൊലീസ് വിവരങ്ങൾ കൈമാറി. തുടർന്ന് ബന്ധുക്കളെ കണ്ടെത്തി പൊലീസ് വാഹനത്തിൽ വീട്ടിലെത്തിക്കുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് പൗലോസും കുടുംബവും കാഞ്ഞിരത്തുനിന്ന് താമസം മാറിയാണ് കൊല്ലാട് സ്ഥലം വാങ്ങിയത്. പഴയ ഓർമയെത്തുടർന്നാണ് താൻ വീടുവിട്ടിറങ്ങിയതെന്നും വഴിതെറ്റിപ്പോയതെന്നും പൗലോസ് പറഞ്ഞു. ഇയാളും ഭാര്യയും മകൻ ജോമോനൊപ്പം കൊല്ലാടിലെ വീട്ടിലാണ് താമസിക്കുന്നത്. മകൻ ജോലി സംബന്ധമായ ആവശ്യങ്ങളുമായി നാട്ടിലില്ലാത്ത സമയത്താണ് പൗലോസ് വീടുവിട്ടിറിങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.