കിട്ടാക്കടം: ബാങ്കുകൾക്ക്​ 'ബൂസ്​റ്റർ' പാക്കേജുമായി ആർ.ബി.ഐ

മുംബൈ: കിട്ടാക്കടത്തിൽ മുങ്ങുന്ന പൊതുമേഖലാ ബാങ്കുകൾക്ക് ഉൗർജം പകരാൻ 'ബൂസ്റ്റർ' പാക്കേജുമായി കേന്ദ്രവും റിസർവ് ബാങ്കും. കിട്ടാക്കടം അനുവദനീയ പരിധിയും ലംഘിച്ച് 9.5 ശതമാനത്തിലെത്തിയതോടെയാണ് ബാങ്കുകളുടെ അടിയന്തര രക്ഷക്ക് കേന്ദ്രബാങ്കും സർക്കാറും മുന്നിട്ടിറങ്ങുന്നത്. 2019 വരെ ബാങ്കുകൾക്ക് ഉൗർജം പകരാൻ 75,000 കോടി ബജറ്റിൽ നീക്കിവെച്ചിട്ടുണ്ടെന്ന് ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടൽ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച 'പാപ്പർ-കിട്ടാക്കട' സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളുടെ കിട്ടാക്കടത്തിൽ 86.5 ശതമാനവും വൻകിടക്കാരുടെ 'സംഭാവന'യാണെന്ന് പേട്ടൽ പറഞ്ഞു. ഇത് നികത്താൻ പല വഴികളും ആലോചിച്ചു വരുകയാണ്. വിപണിയിൽനിന്ന് മൂലധനം സമാഹരിക്കൽ, സർക്കാർ ആസ്തി െെകമാറൽ, ബാങ്കുകളുടെ ലയനം, കൂടുതൽ മൂലധനം അനുവദിക്കൽ എന്നിവയാണ് പരിഗണിക്കുന്നത്. ദേശീയ കമ്പനി ട്രൈബ്യൂണൽ നിയമമനുസരിച്ച് ഏറ്റവും കൂടുതൽ കിട്ടാക്കടമുള്ള 12 കമ്പനികളുടെ അക്കൗണ്ടുകളിൽ നടപടിയെടുക്കാൻ ബാങ്കുകളോട് ആവശ്യപ്പെടും. ഇത് നടപ്പാകാതെ വന്നാൽ കണ്ടുകെട്ടൽ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്പനികളിൽനിന്നാണ് കിട്ടാക്കടത്തി​െൻറ 60 ശതമാനവും ലഭിക്കാനുള്ളത്. ആകെ എട്ടുലക്ഷംകോടിയുടെ നിഷ്ക്രിയ ആസ്തിയാണ് ബാങ്കുകൾക്കുള്ളതെന്നും പേട്ടൽ ചൂണ്ടിക്കാട്ടി. ധനമന്ത്രി അരുൺ െജയ്റ്റിലിയും യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.