വിദ്യാഭ്യാസ അദാലത്​​ നടത്തണം ^കെ.എസ്​.ടി.എഫ്​

വിദ്യാഭ്യാസ അദാലത് നടത്തണം -കെ.എസ്.ടി.എഫ് കോട്ടയം: വിദ്യാഭ്യാസ രംഗത്ത് അവശേഷിക്കുന്ന നിയമന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ അദാലത്തുകൾ നടത്തണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനു എം.എൽ.എ ഫണ്ട് വഴി സാമ്പത്തിക സഹായം അനുവദിക്കാമെന്ന സർക്കാർ നയത്തെ യോഗം സ്വാഗതം ചെയ്തു. കെ.എസ്.ടി.എഫ് സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ എറണാകുളം ശിക്ഷക് സദനിൽ നടത്തുന്നതിനു യോഗം തീരുമാനിച്ചു. കെ.എസ്.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജയിംസ് കുര്യ​െൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എം. ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പി. മുഹമ്മദാലി, സിജു മാമ്മച്ചൻ, ജോസ് ഞാവള്ളി, സുനിൽ അഗസ്റ്റ്യൻ, വി.എം. ജോസഫ്, ജോയി സി. തോമസ്, എം.കെ. ബിജു, ജെ.ആർ. സാലു, മനോജ് എബ്രഹാം, വി.പി. സുരേഷ്, കോശി എബ്രഹാം, ജേക്കബ് കുറ്റിയിൽ, ജയിംസ് സേവ്യർ, എ. സുരേഷ്കുമാർ, ജോസഫ് ടി. മാത്യു, എൽ. വിനോദ്, ജോസഫ് മാത്യു, എൻ. മനോജ്, ജോസ് ജോസഫ്, സാബു കുര്യൻ, പി.സി. ഫ്രാൻസിസ്, എം.കെ. സുബൈർ, ഷാജു ചെറിയാൻ, റോബിൻസ് കെ. തോമസ്, ടി.വി. സോമൻ, എബ്രഹാം കുര്യൻ, കെ.എസ്. സക്കറിയാസ്, എബ്രഹാം കുര്യൻ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. അമരപുരത്ത് കുരുന്നുകളുടെ കരവിരുതില്‍ വിരിഞ്ഞത് 1000 ത്രിവര്‍ണ പതാകകള്‍ ചങ്ങനാശ്ശേരി: പ്രകൃതിക്ക് യോജിക്കാത്ത പ്ലാസ്റ്റിക് പതാകകളെ പുറത്താക്കി പ്രകൃതി സൗഹൃദ ദേശീയ പതാകകള്‍ നിർമിച്ച് സ്വാതന്ത്ര്യത്തി​െൻറ 70ാം വാര്‍ഷികം ആഘോഷമാക്കുകയാണ് ചങ്ങനാശ്ശേരി അമരപുരം പി.ആര്‍.ഡി.എസ് യു.പി സ്‌കൂൾ വിദ്യാർഥികൾ. ഈറ്റക്കമ്പും വാര്‍ണിഷ് പേപ്പറും പശയും ഉപയോഗിച്ച് കുട്ടികള്‍ നിര്‍മിച്ചു കൂട്ടിയത് ആയിരത്തോളം പതാകകളാണ്. സ്‌കൂള്‍ പ്രവൃത്തി പരിചയ ക്ലബ് അംഗങ്ങളാണ് ആശയം മുന്നോട്ടുവെച്ചത്. പിന്നീട് ക്ലബ് അംഗങ്ങള്‍ പതാക നിർമാണത്തിൽ സജീവമായി. ആവശ്യമായ ഈറ്റക്കമ്പുകള്‍ നാട്ടുകാര്‍ വെട്ടിനല്‍കി. പ്രത്യേക പരിശീലന കളരികളില്‍ കുട്ടികള്‍ പതാകകള്‍ നിര്‍മിച്ചു. ദേശീയ ബോധവും മാനവികതയും ഐക്യവും വളര്‍ത്തിയെടുക്കുന്നതിനും പ്രവൃത്തിയധിഷ്ഠിത നൈപുണി വികാസവും ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനം സ്‌കൂള്‍ ഏറ്റെടുത്തത്. പി.ടി.എ കുട്ടികള്‍ക്കാവശ്യമായ സഹകരണങ്ങള്‍ നല്‍കി. ഹെഡ്മിസ്ട്രസ് സുജ സി. ശേഖര്‍, സ്റ്റാഫ് സെക്രട്ടറി അഖില്‍ ചന്ദ്രന്‍, സീനിയര്‍ അസിസ്റ്റൻറ് എം.കെ. ജയകുമാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.ജി. പ്രീത, എസ്. പ്രീത, കെ.കെ. വിജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.എൻ. സുനില്‍കുമാര്‍, ലിനി കുര്യന്‍ തുടങ്ങിയവര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു. PHOTO:: KTL62 UP SCHOOL ചങ്ങനാശ്ശേരി അമരപുരം പി.ആര്‍.ഡി.എസ് യു.പി സ്‌കൂൾ വിദ്യാർഥികൾ ത്രിവര്‍ണ പതാകകള്‍ നിര്‍മിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.