ഗാന്ധിനഗർ: പൊലീസിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ച യുവാവ് പിടിയിൽ. കുടയംപടി ചിറ്റക്കാട്ട് കോളനി കുളത്തുംകരയിൽ സരുണാണ് (24) പിടിയിലായത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഹമ്മദ് ഷെഫിൻ, സുരക്ഷ ജീവനക്കാരൻ നാരായണൻ എന്നിവരെയാണ് മർദിച്ചത്. സന്ദർശന സമയമല്ലാത്തപ്പോൾ പ്രവേശനാനുമതി നിഷേധിച്ച നാരായണനെ മർദിച്ചതിനു ഡ്യൂട്ടി പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ച് സ്റ്റേഷനിൽ വിവരമറിയിക്കുമ്പോൾ മർദിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് സംഭവം. ഗാന്ധിനഗർ സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.