കെട്ടിടവും മേല്‍ക്കൂരയും കത്തിനശിച്ചു

കോട്ടയം: കുടംപുളി ഉണക്കാനിട്ടിരുന്ന ചേരിനു തീപിടിച്ചു വിടീനോടു ചേര്‍ന്ന . അയ്മനം ഏനാദി ഏനാദിക്കല്‍ ഇ.ടി. ജോണി​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴിനാണു തീപിടിത്തമുണ്ടായത്. പുളി ഉണക്കുന്നതിനായി അടുപ്പില്‍ തീയിട്ടിരുന്നു. ഇതില്‍ നിന്നും ആളിപ്പടര്‍ന്ന തീ പടര്‍ന്നുപിടിക്കുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഓട് മേഞ്ഞ കെട്ടിടത്തി​െൻറ മേല്‍ക്കുരയും ഓടുകളും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. കോട്ടയത്തു നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ഒരുണിക്കൂറു കൊണ്ടാണു തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.