നിർത്തിയിടുന്ന ബസുകളിൽ മോഷണം പതിവാകുന്നു

തൊടുപുഴ: ബസ്‌സ്റ്റാൻഡിൽ നിർത്തിയിടുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽനിന്ന് ജീവനക്കാരുടെ പണം മോഷണം പോകുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. ബസ് നിർത്തിയിട്ടശേഷം ജീവനക്കാർ പുറത്തേക്ക് പോകുന്ന സമയം നോക്കിയാണ് മോഷണം. തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽനിന്ന് മൂലമറ്റം ഡിപ്പോയിലെ വനിത കണ്ടക്ടറുടെ തിരിച്ചറിയൽ കാർഡും ഡ്രൈവിങ് ലൈസൻസും ഉൾപ്പെടെ രേഖകൾ അടങ്ങിയ പഴ്സ് കഴിഞ്ഞദിവസം മോഷണം പോയി. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി കണ്ടക്ടറും ഡ്രൈവറും പോയ സമയത്തായിരുന്നു മോഷണം. ബസിലെ കണ്ടക്ടർ സീറ്റിനടിയിലെ ബോക്സിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്നാണ് പഴ്സ് മോഷ്ടിച്ചത്. മുമ്പും ഇത്തരത്തിൽ 5000 രൂപ നഷ്ടപ്പെട്ടതിനാൽ പണം പഴ്സിൽ സൂക്ഷിച്ചിരുന്നില്ലെന്ന് കണ്ടക്ടർ പറഞ്ഞു. കഴിഞ്ഞയാഴ്ച തൊടുപുഴ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ നിർത്തിയിട്ട മൂലമറ്റം ഡിപ്പോയിലെ ബസിലെ കണ്ടക്ടറുടെ 3000 രൂപയാണ് കവർന്നത്. ബസിലെ കണ്ടക്ടർ സീറ്റിനടിയിലെ ബോക്സിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.