സ്വാശ്രയ സൊസൈറ്റിക്ക്​ സാമ്പത്തിക പ്രതിസന്ധിയില്ല ^​ഡോ.ബാബു സെബാസ്​റ്റ്യൻ

സ്വാശ്രയ സൊസൈറ്റിക്ക് സാമ്പത്തിക പ്രതിസന്ധിയില്ല -ഡോ.ബാബു സെബാസ്റ്റ്യൻ കോട്ടയം: സ്കൂൾ ഒാഫ് മെഡിക്കൽ എജുക്കേഷ​െൻറ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച സ്വാശ്രയ സൊസൈറ്റിക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ. ഇത്തവണ വിദ്യാർഥികളുടെ ഫീസ് സൊസൈറ്റിയാണ് പിരിച്ചത്. സൊസൈറ്റിക്ക് അർഹതപ്പെട്ട 130 കോടി സർവകലാശാലയിൽ സ്ഥിരം നിക്ഷേപമായുണ്ടെന്ന പ്രചാരണം ശരിയല്ല. ഇതിൽ 84 കോടിയോളം കെട്ടിടനിർമാണ ആവശ്യങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. ശമ്പളം അടക്കമുള്ള ആവശ്യങ്ങൾക്കായി അധ്യാപകർ സർവകലാശാലയിലല്ല, സൊസൈറ്റി അധികൃതർക്കു മുന്നിലാണ് സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.ഇ അധ്യാപകനിയമനത്തിൽ ക്രമവിരുദ്ധ നടപടികളും സംശയിക്കുന്നുണ്ട്. ഇതാണ് അന്വേഷണം പ്രഖ്യാപിക്കാൻ കാരണം. നിശ്ചിത യോഗ്യതയില്ലാത്തവർക്കും യു.ജി.സി സ്കെയിൽ അനുവദിക്കാനുള്ള േകാടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്ന കാര്യം പരിശോധിക്കും. കോട്ടയം ജില്ലയിലെ പൗരന്മാരെ ജൈവസാക്ഷരരാക്കി മാറ്റാനുള്ള 'ജൈവം' പൊതുബോധന യജ്ഞത്തിന് ഇൗ മാസം 29ന് തുടക്കമാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതി​െൻറ ഉദ്ഘാടനം സർവകലാശാല സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പങ്കെടുക്കും. ഇതിനു മുന്നോടിയായി 24മുതൽ അഞ്ചു ദിവസത്തെ കാർഷികമേളയും സംഘടിപ്പിക്കും. കാർഷികോൽപന്നങ്ങളുെടയും സാങ്കേതിക സംവിധാനങ്ങളുെടയും പ്രദർശനവും ഉണ്ടാകും. കോട്ടയം ജില്ലയെ സമ്പൂർണ ജൈവസാക്ഷര ജില്ലയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 4,87,296 ഭവനങ്ങളിലും ജൈവകൃഷിരീതികളിൽ പരിശീലനം നേടിയ 10,000ത്തിൽ പരം എൻ.എസ്.എസ് വളൻറിയർമാർ ജൈവകൃഷിരീതികൾ പരിചയപ്പെടുത്തും. ഇതുസംബന്ധിച്ച സമഗ്ര കൈപ്പുസ്തകം നൽകി വിവരശേഖരണം നടത്തും. പ്രിൻസിപ്പൽമാർ, എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർമാർ, സർക്കാർ പൊതു-സ്വകാര്യ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കായി ജൈവകൃഷിരീതികൾ പരിചയപ്പെടുത്തുന്ന പരിശീലന കളരികളും സംഘടിപ്പിക്കും. സർവകലാശാല രജിസ്ട്രാറും 'ജൈവം' ജനറൽ കൺവീനറുമായ എം.ആർ. ഉണ്ണി, ജൈവം േപ്രാഗ്രാം കോ-ഓഡിനേറ്റർ ജി. ശ്രീകുമാർ, പി.ആർ.ഒ ഗോപാൽ കർത്ത തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.