േകാട്ടയം: നികുതി കൊടുക്കുന്നതിൽ വീഴ്ച വരുത്തിയ പൂവൻതുരുത്ത് ഇൻട്രസ്റ്റിയൽ എസ്റ്റേറ്റിലെ കമ്പനി ഉടമകളെ സന്ദർശിച്ച പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ഇ.ആർ. സുനിൽ കുമാറിെൻറ നേതൃത്വത്തിലുള്ളവരെയാണ് കമ്പനികളിൽ പ്രവേശിക്കുന്നത് ഉടമകളും ചില തൊഴിലാളികളും ചേർന്ന് തടഞ്ഞത്. ഒരുമണിക്കൂറോളം നീണ്ട സംഘർഷം ഇൗസ്റ്റ് പൊലീസ്, വ്യവസായകേന്ദ്രം, ഇൻഡസ്ട്രിയൽ അസോസിയേഷൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചേർന്ന് നടത്തിയ ചർച്ചക്കൊടുവിലാണ് അവസാനിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവങ്ങൾക്ക് തുടക്കം. വ്യവസായ കേന്ദ്രത്തിൽനിന്ന് പിരിക്കേണ്ട കെട്ടിടനികുതി, തൊഴിൽ നികുതി എന്നിവ പൂവൻതുരുത്തിലെ 146 ഓളം കമ്പനികൾ വർഷങ്ങളായി അടച്ചിരുന്നില്ല. തുടർന്ന് കമ്പനികളുടെ അസോസിയേഷൻ ഭാരവാഹികളെ പഞ്ചായത്തിൽ വിളിച്ചുവരുത്തി നികുതി അടക്കാമെന്ന് ഉറപ്പുനൽകി മടങ്ങി. വ്യവസായ കേന്ദ്രത്തിന് പഞ്ചായത്തിെൻറ നികുതിയും ബാധകമല്ലെന്ന് കോടതി ഉത്തരവുണ്ടെന്നു കാണിച്ച് കമ്പനി ഉടമകൾ ഉറപ്പ് ലംഘിച്ചു. ഇതേതുടർന്ന് കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി നികുതി കർശനമായി പിരിക്കണമെന്ന് തീരുമാനിച്ചു. തുടർന്ന് പ്രസിഡൻറ് ഇ.ആർ. സുനിൽ കുമാർ, സെക്രട്ടറി എസ്. അനിത, ക്ലർക്ക് അമ്പിളി എന്നിവരുടെ നേതൃത്വത്തിലെ സംഘം പൂവൻതുരുത്ത് വ്യവസായകേന്ദ്രത്തിൽ എത്തുകയായിരുന്നു. ആറ് കമ്പനികളിൽ നമ്പറിട്ടശേഷം മുന്നോട്ടുനീങ്ങേവ പ്രസിഡൻറിനെയും ഉദ്യോഗസ്ഥരെയും തടയുകയായിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനില ബിജു, അംഗം ഇ.ടി. എബ്രഹാം എന്നിവരും ഇൗസ്റ്റ് പൊലീസും സ്ഥലത്തെത്തി. ചർച്ചയിൽ ഇരുകൂട്ടരും നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് ജില്ല വ്യവസായകേന്ദ്രം അധികൃതരെത്തി വിഷയത്തിൽ ഇടപെട്ടു. വ്യവസായകേന്ദ്രങ്ങൾക്ക് നികുതി ചുമത്താൻ പഞ്ചായത്തിന് അധികാരമില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ എ.കെ. ജോസഫ് വാദിച്ചെങ്കിലും കോടതി ഉത്തരവ് കാണിക്കാനായില്ല. എന്നാൽ, ഇതുസംബന്ധിച്ച് പഞ്ചായത്തിന് കത്ത് നൽകാമെന്ന് അറിയിച്ചു. പ്രശ്നത്തിന് താൽക്കാലിക വിരാമമായെങ്കിലും തടഞ്ഞ സാഹചര്യത്തിൽ നികുതി പിരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. KTL64 poovanthuruth നികുതി പിരിക്കാൻ പൂവൻതുരുത്തിലെ വ്യവസായകേന്ദ്രത്തിൽ എത്തിയ പനച്ചിക്കാട് പഞ്ചായത്ത്് പ്രസിഡൻറ് അടക്കമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.