‘ഭ​ര​ണ​ഭാ​ഷ മാ​തൃ​ഭാ​ഷ’ ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

കോട്ടയം: ഭരണഭാഷ മാതൃഭാഷയാക്കുന്നതിനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഭരണഭാഷ മലയാളമാക്കുന്നതിെൻറ ഭാഗമായി കോട്ടയം കലക് ്ടറേറ്റിലെ എല്ലാ വകുപ്പുകളുടെയും മേധാവികളുടെ ബോർഡുകൾ മാതൃഭാഷയിലേക്കു മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. പൂർണമായും മലയാളത്തിലേക്കു മാറ്റാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലാണ് ബോർഡുകൾ മാറ്റുന്നത്. വിവിധ വകുപ്പുകളുടെ ഉത്തരവുകൾ, കത്തുകൾ, തലക്കെട്ടുകൾ, ഓഫിസ് സീലുകൾ, വകുപ്പ് മേധാവികൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ബോർഡുകൾ, ഓഫിസ് രേഖകൾ തുടങ്ങിയവയെല്ലാം മാതൃഭാഷയിലേക്കു മാറ്റുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന കത്തുകളിലും മറ്റു വിവരങ്ങളിലും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കേണ്ടിവരും. ഓഫിസുകളിലെ കത്തുകളെ സംബന്ധിച്ചും മറ്റു വിവരങ്ങളെ സംബന്ധിച്ചും ഓഫിസുകളിൽ സൂക്ഷിക്കുന്നത് മലയാളത്തിലാകണമെന്നാണ് നിർദേശം. ഭരണഭാഷ മലയാളമാക്കുന്നതിെൻറ ഭാഗമായി ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ബോധവത്കരണ സെമിനാറുകളും ഭരണവാരാഘോഷങ്ങളും പരിശീലന പരിപാടികളും നടത്തിയിരുന്നു. ഭരണഭാഷ മലയാളമാക്കുന്നതിെൻറ ഭാഗമായി ’ഭരണമലയാളം’ എന്ന പേരിൽ ഭാഷാവകുപ്പ് ഓൺലൈൻ നിഘണ്ടു പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തു ഭരണഭാഷ സംബന്ധിച്ച ആദ്യ ഓൺലൈൻ നിഘണ്ടുവാണിത്. 20,000 പദങ്ങളും പ്രയോഗങ്ങളും അവയുടെ മലയാളരൂപങ്ങളും നിഘണ്ടുവിൽ ചേർത്തിട്ടുണ്ട്. തെറ്റില്ലാത്ത ഭരണമലയാളം, വകുപ്പുതല പദകോശം, ഭരണഭാഷ മാതൃകകൾ, ടൈപ്പിങ് ഉപകരണങ്ങൾ തുടങ്ങിയവയും നിഘണ്ടുവിലുണ്ട്. ഭരണമലയാളം മൊബൈൽ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പൂർണമായും ഭരണഭാഷ മലയാളത്തിലാക്കുന്നതിനോടനുബന്ധിച്ച് കലക്ടർ അധ്യക്ഷനായി പ്രത്യേകസമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.