കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍പെട്ട ആറ് ഗ്രാമപഞ്ചായത്തുകളിലായി 32 പുതിയ പൊതുകുഴല്‍കിണറുകള്‍ അനുവദിച്ചതായി ഡിവിഷന്‍ അംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ അറിയിച്ചു. കുഴല്‍കിണറുകള്‍ക്ക് സ്ഥാന നിര്‍ണയം നടത്തി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായ 20 ലക്ഷം രൂപ ജില്ല പഞ്ചായത്തില്‍നിന്ന് സംസ്ഥാന ഭൂജലവകുപ്പിനു കൈമാറിയതായും കുഴല്‍കിണറുകളുടെ നിർമാണപ്രവര്‍ത്തനം ആരംഭിച്ചതായും ഒരു മാസത്തിനുള്ളില്‍ നിർമാണം പൂര്‍ത്തീകരിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ അറിയിച്ചു. മെച്ചപ്പെട്ട ജലലഭ്യത ഉറപ്പുള്ള കുഴല്‍ കിണറുകള്‍ സ്രോതസ്സായി ഉപയോഗിച്ച് ചെറുകിട ശുദ്ധജല വിതരണ പദ്ധതികള്‍ ആവിഷ്‌കരിക്കും. അല്ലാത്ത കുഴല്‍കിണറുകള്‍ക്ക് ഹാന്‍ഡ് പമ്പ് ഘടിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തും. താഴെ പറയുന്ന സ്ഥലങ്ങളിലാണ് കുഴല്‍കിണറുകള്‍ അനുവദിച്ചത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വില്ലണി വേടര്‍കുന്ന് ഭാഗം, രണ്ടാം വാര്‍ഡില്‍ സി.എം.ഐ ആശ്രമം ഭാഗം, മൂന്നാം വാര്‍ഡില്‍ വണ്ടന്‍പാറ തുമ്പമടഭാഗം, നാലാം വാര്‍ഡില്‍ തോമ്പലാടി ഭാഗം, എട്ടാം വാര്‍ഡില്‍ പേട്ട വാര്‍ഡ് ഭാഗം, 12ാം വാര്‍ഡില്‍ പാമ്പൂരാംപാറ ഭാഗം, 14ാം വാര്‍ഡില്‍ നാലാം മൈല്‍ ജങ്ഷന്‍, 16ാം വാര്‍ഡില്‍ കടക്കുഴ ഭാഗം, 21ാം വാര്‍ഡില്‍ മണ്ണാറക്കയം സബ് സ്‌റ്റേഷന്‍ ഭാഗം, 23ാം വാര്‍ഡില്‍ തമ്പലക്കാട് അംഗന്‍വാടി ഭാഗം. എലിക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പൈക- ചെങ്ങളം റോഡില്‍ കോഴികൊത്തിക്കല്‍ഭാഗം, ആറാം വാര്‍ഡില്‍ മാഞ്ഞൂകുളം ഭാഗം, ഏഴാം വാര്‍ഡില്‍ പുളിക്കല്‍പീടിക ഭാഗം, എട്ടാം വാര്‍ഡില്‍ പനമറ്റം അംഗന്‍വാടി, ഒമ്പതാം വാര്‍ഡില്‍ പനമറ്റം എസ്.എന്‍.ഡി.പി ജങ്ഷൻ, എലിക്കുളം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ തച്ചപ്പുഴ കള്ളിക്കാട്ടുപടി ഭാഗം, 11ാം വാര്‍ഡില്‍ രണ്ടാം മൈല്‍ അംഗന്‍വാടി ഭാഗം, 12ാം വാര്‍ഡില്‍ ഇളങ്ങുളം അമ്പലം ഭാഗത്ത് മാതൃക അംഗന്‍വാടി, 14ാം വാര്‍ഡില്‍ പുല്ലാട്ടുകുന്നേല്‍ ഭാഗം, അഞ്ചാം വാര്‍ഡില്‍ എലിക്കുളം പബ്ലിക് ലൈബ്രറിക്ക് സമീപം, ആറാം വാര്‍ഡില്‍ ചീരംകുളം ഭാഗം എന്നിവിടങ്ങളിലും പാറത്തോട് ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ ആനക്കല്ല് അംഗന്‍വാടി ഭാഗം, 18ാം വാര്‍ഡില്‍ പൊടിമറ്റം സെൻറ് ജോസഫ് സ്‌കൂള്‍ ഭാഗം, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കടയിനിക്കാട് കോയിപ്പുറം ഭാഗം, കടയിനിക്കാട് തലക്കുളം പീടികഭാഗം, ആറാം വാര്‍ഡില്‍ വടകരഭാഗം, ആറാം വാര്‍ഡില്‍ അടാമറ്റംഭാഗം, ഏഴാം വാര്‍ഡില്‍ മനപ്പാട്ടുപടിഭാഗം, എട്ടാം വാര്‍ഡില്‍ വാക്കില്‍പടി ഭാഗം. വാഴൂര്‍ പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ കോട്ടക്കുഴി ഭാഗം മണിമല ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ പാഴൂര്‍പ്പറമ്പ് തീമ്പലങ്ങാട്ടുപടി ഭാഗം, 13ാം വാര്‍ഡിലെ അരുവിക്കുഴി നെല്ലിത്താനം ഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.