മെഡിക്കല്‍ കോളജിലെ ടെസ്റ്റ് ട്യൂബ് ശിശുവിന്‍െറ മാതാവ് ആശുപത്രി വിട്ടു

ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായി പിറന്ന ടെസ്റ്റ് ട്യൂബ് ശിശുവിന്‍െറ മാതാവ് ആശുപത്രി വിട്ടു. കഴിഞ്ഞ 18ന് ഉച്ചക്ക് ഒന്നിന് ഗൈനക്കോളജി വിഭാഗത്തിന്‍െറ കീഴിലുള്ള ഐ.വി.എഫ് നോഡല്‍ ഓഫിസര്‍ ഡോ. അജയകുമാറിന്‍െറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പെണ്‍കുഞ്ഞിന് 2.7 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. കുഞ്ഞിനും മാതാവിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സാധാരണ പ്രസവചികിത്സ മാത്രമേ ഇനി വേണ്ടിവരുകയുള്ളൂ. കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായതിനാല്‍ മാതാവിനും മറ്റ് ബന്ധുക്കള്‍ക്കും ആശുപത്രി അധികൃതര്‍ സ്നേഹോപഹാരം നല്‍കി. 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഒരു കുട്ടിയെ ലഭിച്ച സന്തോഷത്തിലാണ് മാതാപിതാക്കള്‍ ആശുപത്രി വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.