കടുത്തുരുത്തി: കാറിലത്തെി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍കൂടി പൊലീസ് പിടിയിലായി. റാന്നി സ്വദേശികളായ പുലിപ്ര പതാലില്‍ ഷാജി (ഷാജഹാന്‍ -38), ചവറ്റംപ്ളാക്കില്‍ സന്തോഷ് (32) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. സംഘത്തിലുണ്ടായിരുന്ന സ്ത്രീക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവദിവസം പൊലീസിനെ വെട്ടിച്ച് കടന്ന പ്രതികള്‍ ഏറ്റുമാനൂര്‍ ടൗണിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്. മോഷ്ടിച്ച മാല ഏറ്റുമാനൂരിലെ പ്രമുഖ സ്വര്‍ണക്കടയില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസില്‍ ആദ്യം പിടിയിലായ കറുകച്ചാല്‍ പുതുപ്പറമ്പില്‍ രാജേഷ് (36) റിമാന്‍ഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്കാണ് കല്ലറ പാണ്ടവര്‍ കുളങ്ങര ക്ഷേത്രത്തിന് സമീപം വീട്ടമ്മയുടെ മാല കവര്‍ന്നത്. കുന്നുംപുറത്ത് കുഞ്ഞുമോന്‍െറ ഭാര്യ ഷൈലയുടെ രണ്ട് പവന്‍െറ മാലയാണ് നഷ്ടപ്പെട്ടത്. ഷൈല ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ കാറിലത്തെിയ സ്ത്രീ അടക്കമുള്ള നാലംഗ സംഘം മാല പൊട്ടിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കടുത്തുരുത്തി സി.ഐ എം.കെ. ബിനുകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.