കോട്ടയം: പുതുപ്പള്ളി പരിയാരം ചേരിയില്‍ ബെന്നി സി. വര്‍ഗീസ് കൊടൂരാറ്റില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നവജ്യോതി സ്ത്രീശക്തി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളിലെ വൈരുധ്യവും ദുരൂഹത വര്‍ധിപ്പിക്കുന്നതായി സ്ത്രീശക്തി ജില്ലാ പ്രസിഡന്‍റ് രാജി ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മേയ് 29നാണ് മീന്‍ പിടിക്കുന്നതിനിടെ ബെന്നി സി. വര്‍ഗീസ് മുങ്ങിമരിച്ചത്. എന്നാല്‍, നേരത്തേയും മീന്‍പിടിച്ചിരുന്ന നീന്തല്‍ വശവുമുള്ള ബെന്നി മുങ്ങിമരിക്കില്ളെന്ന് ഇവര്‍ പറഞ്ഞു. പലരില്‍നിന്ന് ഭീഷണിയുള്ളതായി ബെന്നി നേരത്തേ പറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു. ബെന്നിയും വിദേശത്തുള്ള ഭാര്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിക്കുന്നതിനായി സ്ത്രീശക്തി ശ്രമിച്ചു വരികയായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തിയ ശ്രമങ്ങളോട് ബെന്നിയുടെ ഭാര്യയും അവരുടെ കുടുംബവും സഹകരിച്ചിരുന്നില്ളെന്ന് രാജി ചന്ദ്രന്‍ പറഞ്ഞു. മരണം അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയില്ളെന്നും ഇവര്‍ പറയുന്നു. ബെന്നിയുടെ സഹോദരന്‍ ജോസ് വര്‍ഗീസ്, ആനിക്കാട് ഗോപിനാഥന്‍, മെറീന ജോസഫ്, നൈജു ഫിലിപ്പ്, ജയിംസ് മാത്യു, ലളിത കുമാരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.