പാഴ്വസ്തുക്കള്‍ കൂട്ടിവെക്കാം, പലരെയും സഹായിക്കാം

ചിറക്കടവ്: ഉപയോഗമില്ളെന്നു കരുതി തൊടിയിലേക്ക് വലിച്ചെറിയുന്ന പാഴ്വസ്തുക്കള്‍ കൂട്ടിവെക്കാം. അത് പണമില്ലാത്തതിനാല്‍ പഠിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു കുട്ടിക്കോ മരുന്നിന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്കോ സഹായമാകും. ഒപ്പം പരിസരശുചിത്വം എന്ന ലക്ഷ്യവും. ചിറക്കടവ് ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ചൈതന്യ പുരുഷ സ്വാശ്രയസംഘം പ്രവര്‍ത്തകരാണ് നിര്‍ധന വിദ്യാര്‍ഥികളെയും രോഗികളെയും സഹായിക്കാന്‍ പാഴ്വസ്തുക്കള്‍ ശേഖരിക്കാനത്തെുന്നത്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചകളിലാണ് സംഘം വീടുകളിലത്തെുന്നത്. പ്ളാസ്റ്റിക് കുപ്പി, കേടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പ്ളാസ്റ്റിക് കവറുകള്‍ തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കള്‍ സംഘാംഗങ്ങള്‍ ശേഖരിക്കും. ഇതു വിറ്റുകിട്ടുന്ന പണംകൊണ്ട് നിര്‍ധനവിദ്യാര്‍ഥികളെ സഹായിക്കാനാണ് തീരുമാനം. നന്മയുടെ മാതൃക ഒരുക്കുന്നതിനൊപ്പം നാടിനെ പരിസരശുചീകരണത്തിലൂടെ രോഗമുക്തമാക്കുകയാണ് സംഘത്തിന്‍െറ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പാഴ്വസ്തുക്കള്‍ സമാഹരിച്ച് ലഭിച്ച തുക ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി ഗവ. എല്‍.പി സ്കൂളിലെയും ചിറക്കടവ് വി.എസ്.യു.പി സ്കൂളിലെയും മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം സുബിത ബിനോയ് പഠനോപകരണ വിതരണം നിര്‍വഹിച്ചു. സംഘം പ്രസിഡന്‍റ് കെ.എന്‍. സാബു, സെക്രട്ടറി എന്‍. മണി എന്നിവരാണ് വേറിട്ട കര്‍മപരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.