നിഷയുടെ ദുരൂഹ മരണം: ഭര്‍ത്താവ് ജയന്‍ അറസ്റ്റില്‍

മുണ്ടക്കയം: പുലിക്കുന്ന് താന്നിക്കപതാല്‍ സ്വദേശിനി നിഷ (മഞ്ജു) പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൂന്തോപ്പില്‍ ജയനെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജയനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുടുംബശ്രീ സമര സമിതിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയിരുന്നു. ജൂണ്‍ 19ന് പുലര്‍ച്ചെ മൂന്നോടെയാണ് നിഷയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം സംബന്ധിച്ച് പൊലീസ് ഇവരുടെ താന്നിക്കപതാലിലുള്ള വീട്ടിലത്തെിയ പൊലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു. നിഷയുടെ മൂന്നുകുട്ടികളുടെയും മൊഴികളുമെടുത്തു. വൈകീട്ട് മദ്യപിച്ചത്തെിയ ജയന്‍ നിഷയോട് വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്ത ശേഷമാണ് ഉറങ്ങാന്‍ പോയത്. ഇതിനിടെ കുട്ടികളും ഉറങ്ങി. ഉറക്കത്തിനിടെ ബഹളം കേട്ടുണര്‍ന്നപ്പോള്‍ നിഷയെ പൊള്ളലേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്തെുകയായിരുന്നുവെന്നാണ് മക്കളുടെ മൊഴി. കാഞ്ഞിരപ്പള്ളി സി.ഐ വി.പി. മോഹന്‍ലാല്‍, എസ്.ഐ വി.എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.