പൊലീസ് നിഷ്ക്രിയം: പാലായില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ഏറ്റുമുട്ടി

പാലാ: നഗരത്തില്‍ പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍ നിഷ്ക്രിയമാകുന്നു. പലസ്ഥലത്തും ക്രമസമാധാനപാലനം താറുമാറായി. കഴിഞ്ഞദിവസം കൊട്ടാരമറ്റത്ത് ബസ് ജീവനക്കാരെ ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ പൊലീസിന്‍െറ നടപടികളാണ് ഒടുവിലത്തെ ആക്ഷേപം. വെള്ളിയാഴ്ച വൈകീട്ട് നാലോടെ പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിന് സമീപമാണ് ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. പാലാ-കുറവിലങ്ങാട് റോഡില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന്‍െറ കണ്ടക്ടര്‍ക്കും യാത്രക്കാരനും ഡ്രൈവര്‍ക്കുമാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്.ആണ്ടൂര്‍ ഭാഗത്തുനിന്നും കയറിയ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കിയതിനെ ചൊല്ലി ബസില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കൊട്ടാരമറ്റത്ത് ബസ് എത്തിയതോടെ ഒരുസംഘം വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. തടസ്സം പിടിക്കാനത്തെിയ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും കണ്ടക്ടറെ രക്ഷിക്കാനത്തെിയ യാത്രക്കാരനെ ഉപദ്രവിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തത്തെിയ പൊലീസ് കാര്യംപോലും തിരക്കാതെ ബസ് ജീവനക്കാരെയും യാത്രക്കാരനെയും ചീത്തി വിളിച്ചശേഷം ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. മര്‍ദനമേറ്റവരുടെ വാക്കുപോലും കേള്‍ക്കാതെ ഏകപക്ഷീയമായ നടപടിയാണ് പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായത്. സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികളോടും പൊലീസ് തിരക്കിയില്ല. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ കൊട്ടാരമറ്റത്ത് തടിച്ചുകൂടിയതോടെ അരമണിക്കൂറോളം വൈക്കം റോഡില്‍ ഗതാഗത തടസ്സമുണ്ടായി. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ പാലാ-കല്ലറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ചിലങ്ക ബസിലെ ജീവനക്കാരന്‍ വള്ളിച്ചിറ സ്വദേശി ജിന്‍സിനെ(25) പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. സമയക്ളിപ്തതയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. അടിയേറ്റ ഡ്രൈവര്‍ സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് ബഹളമായതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പുറത്തിറങ്ങിയത്. ഒരാഴ്ച മുമ്പ് ടൗണ്‍ സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും ഏറ്റുമുട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.