കാഞ്ഞിരപ്പള്ളി: മുടങ്ങിയ പൊന്‍കുന്നം-കുറുവാമൂഴി പാതയുടെ നിര്‍മാണം ചൊവ്വാഴ്ച പുനരാരംഭിക്കും. കുറുവാമൂഴി കവലയില്‍നിന്നാണ് നിര്‍മാണം പുനരാരംഭിക്കുന്നത്. ദേശീയ നിലവാരത്തില്‍ നിര്‍മാണം തുടങ്ങിയ പാതയുടെ പണി പാതിവഴിയില്‍ നിലച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മണ്ഡലകാലത്തിന് മുമ്പ് പണി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും തീര്‍ഥാടനകാലം തുടങ്ങിയപ്പോഴേക്കും ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനേ കഴിഞ്ഞുള്ളൂ. ‘ബിറ്റുമിന്‍ മക്കാഡം ആന്‍ഡ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ്’ (ബി.എം ബി.സി) നിലവാരത്തില്‍ റോഡ് പുനരുദ്ധരിക്കുകയാണ് പദ്ധതി. ഇനി ബിറ്റുമിന്‍ കോണ്‍ക്രീറ്റ് പണികളും റോഡിന്‍െറ വശങ്ങള്‍ നിരപ്പാക്കുന്ന ജോലികളും പൂര്‍ത്തിയാക്കാനുണ്ട്. ഒന്നാംഘട്ടം മാത്രം പൂര്‍ത്തിയായ റോഡിന്‍െറ വശങ്ങളിലെ ടാറിങ് മിക്കയിടത്തും അടര്‍ന്ന് ഇളകിയ നിലയിലാണ്. കലുങ്ക് നിര്‍മിച്ച ഭാഗങ്ങളില്‍ മണ്ണ് നിറച്ച വീപ്പവെച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ശബരിമല സീസണ്‍ അടുത്തുവന്നതോടെ കലുങ്കുകളും ഒന്നാംഘട്ടം ടാറിങ്ങും (ബി.എം) മാത്രം വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ശബരിമല തീര്‍ഥാടകരുടെ വരവ് തുടങ്ങിയതോടെ നിര്‍മാണം നിര്‍ത്തിവെച്ചു. മണ്ഡലകാലത്തിനുശേഷം ശബരിമല നട അടച്ചുകഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ ബാക്കി പണി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, തീര്‍ഥാടനകാലം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും നിര്‍മാണം പുനരാരംഭിച്ചില്ല. ഇതിനിടെ മേഖലയിലെ പല റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും പൊന്‍കുന്നം-കുറുവാമൂഴി പാതയോട് കരാറുകാരനും അധികൃതരും കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.