സ്വന്തം സ്ഥലമുള്ള അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടം –ഉമ്മന്‍ ചാണ്ടി

കോട്ടയം: സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂരോപ്പട ഇടക്കാട്ടുകുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സേവനരംഗത്ത് ഗുണകരമായ പ്രവര്‍ത്തനങ്ങളാണ് അങ്കണവാടികള്‍ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അധികവിഹിതം നല്‍കി ഈ കുറവ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി അങ്കണത്തില്‍ ചേര്‍ന്ന ഉദ്ഘാടനച്ചടങ്ങില്‍ കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി മാത്യു അധ്യക്ഷത വഹിച്ചു. അങ്കണവാടിയുടെ ആരംഭഘട്ടത്തില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന പി.എ. അമ്മിണി, പ്ളസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ എ.എസ്. ശ്രീനാഥ്, പുതിയ കെട്ടിടത്തിന്‍െറ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.വി. മാത്യു കൊച്ചുകരോട്ട് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക് പഞ്ചായത്തംഗം സിന്ധുമോള്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ശാന്തമ്മ അന്ത്രയോസ്, ശ്രീലത പ്രകാശ്, ചെയര്‍മാന്‍ സുരേഷ് കല്ലടപ്പള്ളി, ഐ.സി.ഡി.എസ് പ്രോജക്ട് സി.ഡി.പി.ഒ ഗ്ളാഡിസ് പത്മം എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം എം.പി. അന്ത്രയോസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജിനു മേരി ബെഞ്ചമിന്‍ നന്ദിയും പറഞ്ഞു. അകലക്കുന്ന് ഇല്ലിക്കുന്നില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി മെറ്റീരിയല്‍ വിഭാഗത്തില്‍ പെടുത്തി ആധുനികരീതിയില്‍ നിര്‍മിച്ച കെട്ടിടം സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി ജോസ് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റോസമ്മ സാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ജോസ്മോന്‍ മുണ്ടക്കല്‍ അങ്കണവാടിക്ക് സ്ഥലം നല്‍കിയ എല്‍സമ്മ ബെന്നി പുളിയന്മാക്കല്‍, ഗ്രേസി ജോസഫ് മറ്റത്തില്‍ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സണ്ണി അബ്രഹാം, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസഫ് ആന്‍റണി, ടെസി രാജു, ജിജി ജോസ്, വാര്‍ഡ് മെംബര്‍ ഗിരിജ രാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെസി ജോസഫ്, ഫാ. മാത്യു പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.