ഈരാറ്റുപേട്ട: കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. സഹോദരീഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മൂന്നിലവ് കുളത്തിങ്കല്‍ കുട്ടിയച്ചനെയാണ് ഹൈകോടതി വെറുതെ വിട്ടത്. ഇദ്ദേഹത്തിന്‍െറ സഹോദരിയായ സൂസമ്മയുടെ ഭര്‍ത്താവ് വാളകം കാനപ്പശ്ശേരില്‍ ചാക്കോയെ കൊലപ്പെടുത്തിയ കേസില്‍ 2010ല്‍ ജില്ലാ കോടതി കുട്ടിയച്ചനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അമിതമായി മദ്യപിച്ച് ചാക്കോയുടെ വീട്ടിലത്തെിയ കുട്ടിയച്ചന്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുട്ടിയച്ചനെ വിചാരണക്കോടതി ശിക്ഷിച്ചത്. എന്നാല്‍, കുട്ടിയച്ചന്‍ സഹോദരിയോട് ഫോണില്‍ കുറ്റസമ്മതം നടത്തിയെന്ന വാദം മറ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസനീയമല്ളെന്ന് ഹൈകോടതി കണ്ടത്തെുകയും വിചാരണക്കോടതി വിധി റദ്ദാക്കുകയുമായിരുന്നു. ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് സുധീന്ദ്രകുമാറും ഉള്‍പ്പെട്ട ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കേസ് വെറുതെ വിട്ടുകൊണ്ട് തടവിലായിരുന്ന പ്രതിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടു. കുട്ടിയച്ചനുവേണ്ടി അഭിഭാഷകരായ ജോസ് വീട്ടിയാങ്കല്‍, ജോര്‍ജുകുട്ടി വെട്ടത്ത് എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.