സിഗരറ്റ് നല്‍കിയില്ല; റിമാന്‍ഡ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

തൊടുപുഴ: സിഗരറ്റ് വാങ്ങി നല്‍കിയില്ളെന്നാരോപിച്ച് റിമാന്‍ഡ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ കാഞ്ഞാര്‍ ഞൊടിയപ്പിള്ളില്‍ ജോമേഷാണ് (27) മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെ ബസിന്‍െറ ഡോറില്‍ തലയിടിപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കാക്കനാട്ടെ സബ് ജയിലില്‍നിന്നാണ് ജോമേഷിനെ മുട്ടംകോടതിയില്‍ ഹാജരാക്കിയത്. ഇവിടെനിന്ന് പൊലീസ് കാവലില്‍ തിരികെ മടങ്ങുന്നതിനിടെ മുട്ടം ജങ്ഷനില്‍ വെച്ച് ഇയാള്‍ ഒപ്പമുള്ള പൊലീസുകാരോട് സിഗരറ്റ് വലിക്കാന്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ റോഡില്‍വെച്ച് കൈ വിലങ്ങുകൊണ്ട് തലക്ക് ആഞ്ഞിടിച്ചു. തുടര്‍ന്ന് ബസില്‍ കയറവെ ജയേഷ് തല ഡോറില്‍ വലിച്ചിടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് തലക്ക് പരിക്കേറ്റത്. തുടര്‍ന്ന് കൂടുതല്‍ പൊലീസത്തെി പിന്തിരിപ്പിച്ച്് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് സാരമായ പരിക്കില്ളെന്നും ജയേഷിനെ കാക്കനാട്ടെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുമെന്നും തൊടുപുഴ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.