കോട്ടയം: കൂലിവര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ ഒമ്പതു ദിവസമായി സാധനങ്ങള്‍ ഇറക്കാതെ നടത്തുന്ന സമരത്തത്തെുടര്‍ന്ന് സപൈ്ളകോ കോട്ടയം സൂപ്പര്‍മാര്‍ക്കറ്റ് കാലിയായി. വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഇറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ പ്രവര്‍ത്തനം അവതാളത്തില്‍. സബ്സിഡി സാധനങ്ങള്‍ ലഭിക്കാതായതോടെ നൂറുകണക്കിന് ഉപഭോക്താക്കളാണ് ദിനംപ്രതി വന്ന് മടങ്ങുന്നത്. കോട്ടയം പ്രസ്ക്ളബിന് സമീപത്തെ സപൈ്ളകോ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) തൊഴിലാളികളാണ് കൂലിവര്‍ധന ആവശ്യപ്പെട്ട് ഈമാസം ഒന്നു മുതല്‍ സമരം ആരംഭിച്ചത്. ലോറിയില്‍നിന്ന് ഇറക്കുന്ന സാധനങ്ങള്‍ പടവുകള്‍ ചവിട്ടി ഒന്നാംനിലയിലെ ഗോഡൗണില്‍ എത്തിക്കാന്‍ മറ്റ് വില്‍പനശാലകളെക്കാള്‍ ദൂരം കൂടുതലാണെന്നും അതിനാല്‍ നിലവിലെ കൂലി 50 ശതമാനമായി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. സമരത്തിന്‍െറ തുടക്കത്തില്‍ സപൈ്ളകോ നേരിട്ടിറക്കുന്ന പലവ്യഞ്ജനങ്ങളുടെ ലോഡുകളാണ് തടഞ്ഞത്. പിന്നീട് വിവിധകമ്പനികളുടെ ഉല്‍പന്നങ്ങളും ഇറക്കാനാവില്ളെന്ന നിലപാട് തൊഴിലാളി യൂനിയന്‍ സ്വീകരിച്ചു. മുന്‍വശത്തെ പടവുകളിലൂടെ സാധനങ്ങളുമായി അകത്തുകടന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ പിന്നിലെ ഗോഡൗണിലേക്ക് എത്തിക്കുന്നതിന്‍െറ ദൂരം കൂടുതലെന്നാണ് തൊഴിലാളികളുടെ വാദം. 50 കിലോക്ക് മുകളിലുള്ള ചരക്ക് ഇറക്കുന്നതിന് 11.15 രൂപയും 27 ശതമാനം ലെവിയും ചേര്‍ത്ത് 14.28 രൂപയും അതിനുതാഴെ തൂക്കമുള്ളവക്ക് 12.70 രൂപയുമാണ് കൂലി. ജില്ലയിലെ മറ്റ് സപൈ്ളകോ വില്‍പനശാലകളില്‍ ചരക്കിറക്ക് കൂലി ഒരുക്വിന്‍റലിനാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് കുമരകത്ത് 5.50 രൂപയും കുമാരനല്ലൂരില്‍ 4.50 രൂപയും കഞ്ഞിക്കുഴിയില്‍ 11.50 രൂപയുമാണ് ഇറക്കുകൂലിയെന്ന് സപൈ്ളകോ അധികൃതര്‍ പറഞ്ഞു. സപൈ്ളകോയുടെ ലോഡില്‍ 100 കിലോയില്‍ താഴേതൂക്കമുള്ള സാധനങ്ങളാണ് ഉണ്ടാകാറുള്ളത്. അതിനാല്‍, ഉയര്‍ന്ന കൂലിനിരക്കില്‍നിന്ന് 50 ശതമാനം വര്‍ധനയെന്നത് അംഗീകരിക്കാനാവില്ളെന്ന നിലപാടിലാണ് അധികൃതര്‍. കൂലി വര്‍ധിപ്പിച്ചാല്‍ ഒരുചാക്കിന് 21.56 രൂപ നല്‍കേണ്ടിവരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നതിനാല്‍ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയും വഴിമുട്ടി. സമരത്തിന്‍െറ തുടക്കത്തില്‍ ഡിപ്പോ മാനേജറുമായും പിന്നീട് റീജനല്‍ മാനേജറുമായും നടത്തിയ ചര്‍ച്ചകള്‍ വിഫലമായതോടെ വിഷയം എറണാകുളത്തെ ഹെഡ് ഓഫിസിന്‍െറ പരിഗണനക്ക് വിട്ടതായി അറിയുന്നു. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് പിന്‍വശത്തെ ഗോഡൗണ്‍ മുന്‍വശത്തേക്ക് മാറ്റുന്നതിന് അധികൃതര്‍ തയാറാണ്. എന്നാല്‍, അതിന് സാവകാശം വേണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സമരത്തിന്‍െറ ഭാഗമായി മൂന്നു ദിവസമായി ലോഡുകള്‍ ഇറക്കാത്തത് പ്രശ്നം രൂക്ഷമാക്കി. പലവ്യഞ്ജനങ്ങള്‍ക്കൊപ്പം മറ്റുസാധനങ്ങളുടെയും കുറവ് അനുഭവപ്പെട്ടതോടെ വരുംദിവസങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം തന്നെ നിലക്കും. സൂപ്പര്‍മാര്‍ക്കറ്റിലെ പലതട്ടുകളും കാലിയായി. ഏതാനും ദിവസത്തേക്കുള്ള അരിയും പഞ്ചസാരയും മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. പച്ചരി, ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവര, പരിപ്പ്, മല്ലി, വറ്റല്‍മുളക്, വെളിച്ചെണ്ണ (ശബരി), ആട്ട എന്നീ സാധനങ്ങളാണ് പൂര്‍ണമായി തീര്‍ന്നത്. പൊതുമാര്‍ക്കറ്റില്‍ വിലയേറെയുള്ള ചെറുപയര്‍, വന്‍പയര്‍, കടല, ഉഴുന്ന്, മുളക്, മല്ലി, അരി എന്നീ സബ്സിഡി സാധനങ്ങളും കിട്ടാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.