ചങ്ങനാശേരി: പൊന്‍കുന്നത്തുനിന്ന് വെങ്കോട്ടവഴി പരുമലപള്ളിക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആരംഭിച്ചു. കങ്ങഴ, നെടുംകുന്നം, കറുകച്ചാല്‍, കൊച്ചുപറമ്പ്, ശാന്തിപുരം, ഇരുമ്പുകുഴി, വെങ്കോട്ട, മാന്താനം, ചാഞ്ഞോടി, പായിപ്പാട്, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, കുറ്റപ്പുഴ, തിരുവല്ല വഴിയാണ് ബസ് പരുമലപ്പള്ളിയിലത്തെുക. രാവിലെ 7.40ന് പൊന്‍കുന്നത്തുനിന്ന് ആരംഭിക്കുന്ന സര്‍വിസ് 8.45ന് വെങ്കോട്ടയില്‍ എത്തും. മൂന്ന് ട്രിപ്പുകളാണുള്ളത്. ആദ്യ സര്‍വിസിന് വെങ്കോട്ടയില്‍ നല്‍കിയ സ്വീകരണ യോഗം കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശാന്തമ്മ വര്‍ഗീസ് അധ്യക്ഷതവഹിച്ചു. മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജെ. ലാലി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ. സുരേന്ദ്രനാഥപ്പണിക്കര്‍, പഞ്ചായത്ത് അംഗം ബാബു പാറയില്‍, മാടപ്പള്ളി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആന്‍റണി കുന്നുംപുറം, കെ.വി. വര്‍ഗീസ്, ബാബു കുട്ടന്‍ചിറ, സോണി കുട്ടംപേരൂര്‍, പി.ജെ. മോഹന്‍ദാസ്, മാത്തുക്കുട്ടി മൂലയില്‍, റോയി വര്‍ഗീസ്, ജോജി ഇയ്യാലില്‍, എം.പി. തോംസണ്‍, പി.പി. മാത്തുക്കുട്ടി, സി.എം. ഫിലിപ്പോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.