വൃക്കരോഗ വിമുക്ത തലമുറക്കായി കോട്ടയം കൈകോര്‍ക്കുന്നു

കോട്ടയം: വൃക്കരോഗത്തിന്‍െറ പിടിയില്‍പ്പെടാത്ത യുവജനത എന്ന ലക്ഷ്യത്തിനായി ഓപറേഷന്‍ ഗുരുകുല ഭാഗമായി കോട്ടയം ജില്ലാ പൊലീസും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് സ്കൂള്‍കോളജ് തലത്തില്‍ സേവ് ജനറേഷന്‍സ് പദ്ധതി നടപ്പാക്കുന്നു. വൃക്കരോഗികളായ കുട്ടികളും യുവാക്കളും വര്‍ധിക്കുന്നെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് പദ്ധതിയെന്ന് കിഡ്നി ഫെഡറേഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ ഷിബു പീറ്റര്‍ വെട്ടുകല്ളേല്‍, സുരക്ഷകേരളം കോഓഡിനേറ്റര്‍ ടിംസ് പോത്തന്‍ നെടുംപുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധനയിലൂടെയല്ലാതെ ബാഹ്യലക്ഷണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത വൃക്കരോഗത്തെ തുടക്കത്തിലേ കണ്ടത്തെുന്നതിനാണ് സേവ് ജനറേഷന്‍ പദ്ധതി. കോട്ടയം ജില്ലയിലെ മുഴുവന്‍ കോളജുകളിലും സ്കൂളുകളിലും രോഗനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ച് മൊബൈല്‍ ലാബില്‍ പരിശോധനകള്‍ നടത്തും. വൃക്കരോഗികളായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികതകര്‍ച്ച ഒഴിവാക്കാന്‍ കൗണ്‍സലിങ്, ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍, ശസ്ത്രക്രിയക്കുള്ള നിയമപരമായ ഉപദേശം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നല്‍കും. മരണാനന്തര അവയവ ദാനത്തിന്‍െറ പ്രാധാന്യവും നടപടിക്രമങ്ങളും ബോധ്യപ്പെടുത്തല്‍, രക്ഷിതാക്കള്‍ക്കായി ഇഫക്ടീവ് പേരന്‍റീവ് സെമിനാറുകള്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സെമിനാറുകള്‍ എന്നിവയും പദ്ധതിയിലുണ്ട്. രോഗലക്ഷണം ഉള്ളവര്‍ക്കായി പ്രാരംഭ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍, രോഗകാരണങ്ങളും ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തി വിഡിയോ പ്രദര്‍ശനം നടത്തും. രോഗം വരാതിരിക്കാന്‍ മുന്‍കരുതല്‍ ബോധവത്കരണവും നടത്തും. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് പാലാ അരുണാപുരം സെന്‍റ് തോമസ് കോളജില്‍ മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. രോഗനിര്‍ണയക്യാമ്പും നടക്കും. ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എഫ്.ഐ ജില്ലാ കോഓഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, ഡോ. കെ.സി. ബേബി, തോമസ് എബ്രഹാം കള്ളിവയലില്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.