റെയില്‍വേ മേല്‍പാലം; ട്രാന്‍സ്ഫോര്‍മര്‍ ഇന്ന് മാറ്റും; ചങ്ങനാശേരിയില്‍ വൈദ്യുതി മുടങ്ങും

ചങ്ങനാശേരി: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പുതുതായി നിര്‍മിച്ച റെയില്‍വേ മേല്‍പാലത്തിന്‍െറ അപ്രോച്ച് റോഡിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ വ്യാഴാഴ്ച മാറ്റി സ്ഥാപിക്കും. പാലത്തിന് ഗര്‍ഡറുകള്‍ സ്ഥാപിച്ചുവെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കുന്നതിന് കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് അപ്രോച്ച് റോഡിന്‍െറ നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. രാവിലെ ഒമ്പത് മുതല്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തില്‍ ജോലി ആരംഭിക്കും. ട്രാന്‍സ്ഫോര്‍മര്‍ മാറ്റുന്നതിനൊപ്പം അവശേഷിക്കുന്ന വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റിസ്ഥാപിക്കും. ജോലികള്‍ക്കായി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. ട്രാന്‍സ്ഫോര്‍മര്‍ മാറ്റുന്നതിനോടനുബന്ധിച്ച് വാഴൂര്‍ റോഡില്‍ കുരിശുംമൂട് മുതല്‍ ബൈപാസ് ജങ്ഷന്‍ വരെ ഗതാഗത തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.