ചങ്ങനാശേരിയെ വിറപ്പിച്ച് കാളയും ഗീര്‍ പശുവും

ചങ്ങനാശേരി: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി കാളയും ഗീര്‍ പശുവും വിരണ്ടോടി. ഓടുന്നതിനിടെ കാളയുടെ ഇടിയേറ്റ് റിട്ട. എ.എസ്.ഐക്ക് പരിക്കേറ്റു. ചിങ്ങവനം സ്റ്റേഷനില്‍നിന്ന് വിരമിച്ച പള്ളം സ്വദേശി ജീവപ്രകാശിനാണ് പരിക്കേറ്റത്. നഗരത്തെ ഒരു മണിക്കൂറോളം പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം ബുധനാഴ്ച രാവിലെ 9.45ഓടെ റവന്യൂ ടവറിന് സമീപമാണ് അരങ്ങേറിയത്. പുഴവാത് തെങ്ങുംപള്ളി സെബിന്‍ ജോണിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കാളയും ഗീര്‍ പശുവും. ജോലിക്കാരന്‍ തൊഴുത്തില്‍നിന്ന് കാളയെയും ഗീര്‍ പശുവിനെയും പുരയിടത്തിലേക്ക് മാറ്റിക്കെട്ടാന്‍ അഴിച്ചപ്പോള്‍ വിരണ്ടോടുകയായിരുന്നു. ഓടി റോഡിലത്തെിയപ്പോള്‍ ജനക്കൂട്ടത്തെയും വാഹനങ്ങളും കണ്ട് കാളയും ഗീര്‍പശുവും അക്രമാസക്തരായി. ഈ സമയം കോടതിയിലേക്ക് പോവുകയായിരുന്ന റിട്ട. എ.എസ്.ഐ ജീവപ്രകാശിനെ റവന്യൂ ടവറിന് സമീപത്തുവെച്ച് ഇടിച്ചിടുകയായിരുന്നു. തെറിച്ചുതാഴെവീണ ജീവപ്രകാശ് നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാളയെയും പശുവിനെയും റോഡില്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടി. തുടര്‍ന്ന് ചങ്ങനാശേരി സി.ഐ വി.എ. നിഷാദ്മോന്‍, എസ്.ഐ ജെര്‍ലിന്‍ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലത്തെിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് കാളയെയും പശുവിനെയും എക്സൈസ് ഓഫിസിന് സമീപം പിടിച്ചുകെട്ടുകയായിരുന്നു. തുടര്‍ന്ന് ജോലിക്കാരനത്തെി കാളയെയും ഗീര്‍ പശുവിനെയും അഴിച്ചുകൊണ്ടുപോയി.സംഭവത്തില്‍ മൃഗങ്ങളുടെ ഉടമക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.