കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഡിവൈ.എസ്.പി ഓഫിസ് മാറ്റിയതില്‍ പ്രതിഷേധിച്ച് 18ന് ഉച്ചക്ക് ഒന്നുമുതല്‍ നാലുവരെ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെയും എം.എല്‍.എയുടെയും കാഞ്ഞിരപ്പള്ളിയോടുള്ള അവഗണനക്കെതിരായ പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായാണ് തീരുമാനം. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈ.എസ്.പി ഓഫിസ് പൊന്‍കുന്നത്തേക്ക് മാറ്റിയതും എല്‍.ഡി.എഫ് ഭരണകാലത്ത് തുടങ്ങിയ ഐ.എച്ച്.ആര്‍.ഡി കോളജ് കാഞ്ഞിരപ്പള്ളിയില്‍നിന്ന് മാറ്റാനുള്ള നീക്കവും പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ എല്‍.ഡി.എഫ് ഭരണകാലത്ത് അനുവദിച്ച ബൈപാസ് നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്തതും ടൗണിലെ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതും പ്രതിഷേധാര്‍ഹമാണ്. ഫയര്‍സ്റ്റേഷന്‍ മാറ്റാനുള്ള നടപടി നടക്കുകയാണ്. കാഞ്ഞിരപ്പള്ളിയുടെ വികസനം തകര്‍ക്കാനുള്ള നീക്കത്തിനെതിരേ 16ന് വാഹനപ്രചാരണ ജാഥയും നടത്തും. 18ന് വൈകീട്ട് സായാഹ്ന ധര്‍ണ സംഘടിപ്പിക്കാനും പി.എ. താഹയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. വി.പി. ഇബ്രാഹീം, പി. ഷാനവാസ്, ടി. പ്രസാദ്, തോമസ് കുന്നപ്പള്ളി, വി.പി. ഇസ്മായില്‍, പി.കെ. നസീര്‍, കെ.ജെ. പാപ്പച്ചന്‍, പി.എം. ബഷീര്‍, അഫ്സല്‍ മഠത്തില്‍, സജിന്‍ വട്ടപ്പള്ളില്‍, കെ.എന്‍. ദാമോദരന്‍, കെ.ആര്‍. തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.