കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നാമനിര്‍ദേശ പത്രികകളുടെ കുത്തൊഴുക്ക്. ഒടുവില്‍ വിവരംലഭിക്കുമ്പോള്‍ ബുധനാഴ്ച ജില്ലയില്‍ 8409 പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് 22 ഡിവിഷനുകളില്‍ 198ഉം 11ബ്ളോക്കില്‍ 672ഉം ആറ് നഗരസഭയില്‍ 1010ഉം 71 പഞ്ചായത്തുകളില്‍ 6529ഉം പത്രികകളാണ് സമര്‍പ്പിച്ചത്. അവസാനദിവസം ചങ്ങനാശേരിയില്‍ 1138 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മിക്കയിടത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സൂക്ഷ്മപരിശോധന വ്യാഴാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നടക്കും. 17വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ടാകും. ഇതോടെ ചിത്രം വ്യക്തമാകും. പത്രികലഭിച്ചത്, ബ്രാക്കറ്റില്‍ ബുധനാഴ്ചകിട്ടിയത് ചുവടെ. ചങ്ങനാശേരി നഗരസഭ: 426(348), മാടപ്പള്ളി ബ്ളോക്: 47 (36), കുറിച്ചി പഞ്ചായത്ത് 184 (171), മാടപ്പള്ളി പഞ്ചായത്ത്135 (117),തൃക്കൊടിത്താനം170 (141), വാഴപ്പള്ളി പഞ്ചായത്ത്: 94 (76), പായിപ്പാട് പഞ്ചായത്ത്: 82 (44). ബുധനാഴ്ച നാമനിര്‍ദേശ പത്രികലഭിച്ച പഞ്ചായത്തുകളുടെ കണക്കുകള്‍: എരുമേലി-180, കണക്കാരി-58, മരങ്ങാട്ടുപിള്ളി-147, കിടങ്ങൂര്‍-94,മുളക്കുളം-93, പൂഞ്ഞാര്‍ തെക്കേക്കര-74,അതിരമ്പുഴ-73,കൂരോപ്പട-71,പാമ്പാടി-71,തലയോലപ്പറമ്പ്-57,ചെമ്പ് -53,മീനടം-49, ഞീഴൂര്‍-48, പായിപ്പാട്-44, അകലക്കുന്നം-44, പള്ളിക്കത്തോട്-43, വെള്ളൂര്‍-42, തലപ്പലം-40, ചിറക്കടവ്-22. ഈരാറ്റുപേട്ട: ബ്ളോക് പഞ്ചായത്ത് പരിധിയിലെ എട്ട് പഞ്ചായത്തുകളില്‍ 633 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഈരാറ്റുപേട്ട ബ്ളോക് - 51, ഈരാറ്റുപേട്ട നഗരസഭ-156 ഈരറ്റുപേട്ട പൂഞ്ഞാര്‍ തെക്കേക്കര-68,പൂഞ്ഞാര്‍-86, തലപ്പലം-94, തിടനാട്-73, മൂന്നിലവ്-49, തലനാട്-48, തീക്കോയി-49, മേലുകാവ്-66 എന്നിങ്ങനെ നാമനിര്‍ദേശപത്രിക ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.