കൂട്ടിക്കല്‍: സ്വകാര്യ ബസിനു സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറി നിയന്ത്രണംവിട്ട് വീടിന് മുകളിലേക്കുമറിഞ്ഞു, വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൂട്ടിക്കല്‍ ടൗണിന് സമീപം കളപ്പുരക്കല്‍ സിബിയുടെ വീടിന് മുകളിലേക്കാണ് ടോറസ് ലോറി മറിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇളങ്കാട്ടിലെ പാറമടയില്‍നിന്ന് പാറപ്പൊടിയുമായി വന്ന ലോറി എതിര്‍ദിശയില്‍നിന്ന് വന്ന സ്വകാര്യ ബസിനു സൈഡ് കൊടുക്കുന്നതിനിടെ വീടിനോടുചേര്‍ന്നുള്ള റോഡിന്‍െറ സംരക്ഷണ ഭിത്തിയില്‍ കയറുകയായിരുന്നു. ഇതോടെ ലോറി റോഡിനടിയിലുള്ള വീടിന്‍െറ ഭിത്തിയിലേക്ക് ഒരുവശം ചേര്‍ന്നുമറിഞ്ഞു. വീടിന്‍െറ മുകള്‍ നിലയിലെ എ.ടി.എം കൗണ്ടര്‍ അടക്കമുള്ള മുറികളിലേക്കുകടക്കുന്നതിനുള്ള കോണ്‍ക്രീറ്റ് വഴി തകര്‍ത്താണ് ലോറി മറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ സിബിയുടെ ഭാര്യ ബിനു(35), മക്കളായ അക്സ(13), കെസിയ(12), ഹന്ന(ഒമ്പത്), അമ്മ അന്നമ്മ(72), വല്യമ്മ അന്നമ്മ(94) എന്നിവര്‍ മുറിയിലുണ്ടായിരുന്നു. അപകടം നടന്നയുടന്‍ കൂട്ടിക്കല്‍ ടൗണിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും നാട്ടുകാര്‍ ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. അനധികൃതമായി അമിത വേഗത്തില്‍ ടോറസ് ലോറികള്‍ സമയ ക്ളിപ്തതയില്ലാതെ പായുമ്പോള്‍ നിശ്ശബ്ദരായി നില്‍ക്കുന്ന വകുപ്പ് അധികൃതര്‍ വാഹന പരിശോധനമാത്രമായി മാറിയതായും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.