മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു

കുമളി: തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍െറ അളവ് കുറച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുതുടങ്ങി. രണ്ടുദിവസം മുമ്പ് 121.60 അടിയായിരുന്ന ജലനിരപ്പ് ബുധനാഴ്ച 125.60 ആയി ഉയര്‍ന്നു. തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍െറ അളവ് സെക്കന്‍ഡില്‍ 1200ല്‍ നിന്ന് 511 ഘനയടിയാക്കിയാണ് കുറച്ചത്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3748 ഘനയടി ജലമാണ് ഒഴുകിയത്തെുന്നത്.
വൃഷ്ടിപ്രദേശത്ത് 2.4 മില്ലിമീറ്റര്‍ മഴ പെയ്തു. അണക്കെട്ടിലെ ജലനിരപ്പ് 2014 നവംബര്‍ അവസാനം 142 അടിയിലേക്ക് ഉയര്‍ന്നിരുന്നു. ജലം എടുക്കുന്നത് കുറച്ച് ഇപ്രാവശ്യവും ജലനിരപ്പ് 142ലേക്ക് ഉയര്‍ത്താനാണ് തമിഴ്നാട് ശ്രമിക്കുന്നതെന്നാണ് വിവരം. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ ഉപസമിതി വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും. ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്‍െറ നേതൃത്വത്തിലെ അഞ്ചംഗ ഉപസമിതി കഴിഞ്ഞമാസം ഏഴിനാണ് അണക്കെട്ട് സന്ദര്‍ശിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തേക്കടി തടാകത്തിന്‍െറ തീരങ്ങളും മുങ്ങിത്തുടങ്ങി. ഇത് ദീപാവലി ഉള്‍പ്പെടെ വിനോദസഞ്ചാര സീസണിനെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് തീരങ്ങള്‍ വെള്ളത്തിനടിയിലാകുന്നതോടെ ബോട്ട് സവാരിക്കത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് വന്യജീവികളെ കാണാന്‍ കഴിയാതാകുന്നത് ടൂറിസം മേഖലക്ക് തിരിച്ചടിയാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.