ജോസ് കെ. മാണി, ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം

‘ഇന്ന് യുഡിഎഫ്, നാളെ എൽ.ഡി.എഫ് പിന്നെ ബി.ജെ.പി; പാലായിൽ ഒരു കൊച്ചിനെ മുൻനിർത്തി തെരുവ് രാഷ്ട്രീയം കളിക്കുന്നു’ -ആഞ്ഞടിച്ച് ജോസ് കെ. മാണി

പാലാ: അവിശ്വാസപ്രമേയത്തിലൂടെ പാലാ നഗരസഭ ചെയർപേഴ്സൺ യു.ഡി.എഫിലെ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​ പുറത്താക്കിയതിൽ വിശദീകരണവുമായി മാണി ​കോൺഗ്രസ് നേതാവ് ​​ജോസ് കെ. മാണി. ചെയർപേഴ്സനായ ദിയയെ മുന്നിൽ നിർത്തി പിതാവ് ബിനു പുളിക്കക്കണ്ടം തെരുവ് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘പാലായുടെ നിലവാരവും പ്രതിഛായയും കഴിഞ്ഞ ആറുമാസക്കാലം കൊണ്ട് തകർന്നിരിക്കുകയാണ്. ഒരു കൊച്ചിനെ, മകളെ മുന്നിൽ മുന്നിൽ തെരുവ് രാഷ്ട്രീയം കളിച്ച് ആ പ്രതിഛായ കളഞ്ഞു കുളിച്ചു. ഈ സ്വതന്ത്ര കൗൺസിൽമാരുടെ കൂട്ടായ്മയുടെ രാഷ്ട്രീയമോ നിലപാടോ എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാൻ പറ്റില്ല. പഴയ ചരിത്രം എടുത്തു നോക്കിയാൽ എപ്പോഴും കാണുവാൻ കഴിയുന്നത്, അവർ ഇന്ന് യുഡിഎഫ് ആണെങ്കിൽ നാളെ എൽഡിഎഫ് ആണ്. പിറ്റെ നാൾ ബിജെപി ആണ്’ -ജോസ് കെ. മാണി പറഞ്ഞു.

‘പാല നഗരസഭയിലേത് ഒരു പ്രാദേശിക വിഷയമാണ്. ആ പ്രാദേശിക വിഷയത്തിൽ എൽഡിഎഫും കേരള കോൺഗ്രസ് നേതാക്കളും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുത്തു. ഇതുമായി ബന്ധപ്പെട്ട് അവിടുത്തെ പ്രാദേശിക നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ശേഷം പാലാ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. എൽഡിഎഫിന് 12 മുൻസിപ്പൽ കൗൺസിലേഴ്സ് ഉണ്ട്. പക്ഷെ ടെക്നിക്കലായി ഭരിക്കുവാൻ പറ്റിയില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ ഭരണത്തിലേക്ക് വന്നില്ല.

അപ്പോൾ യുഡിഎഫ് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ, പ്രത്യേകിച്ച് ഒരു കുടുംബ കൂട്ടായ്മമായി ബന്ധപ്പെട്ടവരെ കൂട്ടി ഭരണത്തിൽ കയറി. പാലായ്ക്ക് എപ്പോഴും പാലായുടെ നിലവാരവും പ്രതിച്ഛായയും ഉണ്ട്. ആ നിലവാരവും പ്രതിഛായയും കഴിഞ്ഞ ആറുമാസക്കാലം കൊണ്ട് തകർന്നിരിക്കുകയാണ്. ഒരു കൊച്ചിനെ, മകളെ മുന്നിൽ നിർത്തി തെരുവ് രാഷ്ട്രീയം കളിച്ച് ആ പ്രതിച്ഛായ കളഞ്ഞു കുളിച്ചു.

പ്രതിപക്ഷം എന്ന നിലക്ക് ഞങ്ങൾക്ക് നോക്കി നിൽക്കാൻ പാടില്ല കഴിയില്ല. അതുകൊണ്ടാണ് ഈ അവിശ്വാസവുമായി മുന്നോട്ടു പോയത്. ഈ കൂട്ടായ്മ ഈ സ്വാതന്ത്ര കൗൺസിൽമാരുടെ കൂട്ടായ്മയുടെ രാഷ്ട്രീയമോ നിലപാടോ എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാൻ പറ്റത്തില്ല. പഴയ ചരിത്രം എടുത്തു നോക്കിയാൽ കാണുവാൻ കഴിയുന്നത്, ഇന്ന് അവർ യുഡിഎഫ് ആണെങ്കിൽ നാളെ എൽഡിഎഫ് ആണ്. പിറ്റന്നാള് ബിജെപി ആണ്. ആ രീതിയിലാണ് അവരുടെ പ്രവർത്തനങ്ങൾ പോകുന്നത്. ഇതൊക്കെ നേരത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ഞങ്ങൾ ആ കൂട്ടായ്മയായി ഒത്തുപോകാത്തത്.

പാലായുടെ വികസനത്തിൽ രാഷ്ട്രീയം ഉണ്ടാകാൻ പാടില്ല. നല്ലൊരു ഭരണം ഉണ്ടാകണം. അതാണ് കേരള കോൺഗ്രസിന്റെയും എൽഡിഎഫിന്റെയും അഭിപ്രായം. അട്ടിമറി നടത്തി ഭരണത്തിലേറാൻ തയ്യാറല്ല. അവിശുദ്ധമായ രീതിയിൽ ഭരണത്തിലേക്ക് വരാൻ എൽ.ഡി.എഫ് തയ്യാറല്ല’ -അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പാലാ നഗരസഭയുടെ ഭരണം യു.ഡി.എഫിന് നഷ്ടമായത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രായ പ്ര​തി​പ​ക്ഷ​ത്തി​ന്റെ അവിശ്വാസപ്രമേയത്തെ 17 പേർ പിന്തുണച്ചു. ഇതിൽ നാല് കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടും.

പ്ര​തി​പ​ക്ഷ​ത്തെ 12 പേ​ർ ഒ​പ്പി​ട്ടാ​ണ്​ ത​ദ്ദേ​ശ വ​കു​പ്പ് ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​ക്ക് അ​വി​ശ്വാ​സ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഉ​ൾ​പ്പെ​ടു​ന്ന എ​ൽ.​ഡി.​എ​ഫ് മു​ന്ന​ണി​ക്ക് 12 കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സ് -6, കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ്-3, കെ.​ഡി.​പി-1 എ​ന്ന​താ​ണ്​ യു.​ഡി.​എ​ഫ്​ ക​ക്ഷി​നി​ല. കോ​ൺ​ഗ്ര​സ് വി​മ​ത​യു​ടെ​യും സ്വ​ത​ന്ത്ര മു​ന്ന​ണി​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് യു.​ഡി.​എ​ഫ് ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന​ത്.

കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ സ്റ്റാ​ൻ​ഡ് അ​നു​വ​ദി​ച്ച​ത് സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര മു​ന്ന​ണി​യും കോ​ൺ​ഗ്ര​സ്​ വാ​ർ​ഡ് കൗ​ൺ​സി​ല​റും ത​മ്മി​ൽ വാ​ക്കേ​റ്റ​വും നാ​ട​കീ​യ രം​ഗ​ങ്ങ​ളും അ​ര​ങ്ങേ​റി​യി​രു​ന്നു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ​ക്കെ​തി​രെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചും ച​ട്ടം ലം​ഘി​ച്ച്​ ഓ​ഫിസി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്ന്​ ആ​രോ​പി​ച്ച് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സ്വ​ത​ന്ത്ര മു​ന്നണിയി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന് കാ​ണി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​റും പ​രാ​തി ന​ൽ​കി. കോ​ൺ​ഗ്ര​സ് ജി​ല്ല നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് വ​ലി​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ച​ത്.

ചെ​യ​ർ​പേ​ഴ്സ​ന്റെ നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങു​ക​യും ചെ​യ​ർ​പേ​ഴ്സ​നു പി​ന്തു​ണ​യി​ല്ലെ​ന്ന തു​റ​ന്ന ക​ത്ത് ജി​ല്ല നേ​തൃ​ത്വ​ത്തി​ന് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ ന​ട​ത്തി​യ മാ​ര​ത്ത​ൺ ച​ർ​ച്ച​യി​ൽ ഒ​രു വി​ധം അ​സ്വാ​ര​സ്യ​ങ്ങ​ൾ കെ​ട്ട​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്​ കൊ​ട്ടാ​ര​മ​റ്റം ബ​സ്​ സ്റ്റാ​ൻ​ഡ് വി​ട്ടു​ന​ൽ​കു​ന്ന വി​ഷ​യം അ​ജ​ണ്ട​യാ​യി ച​ർ​ച്ച​ക്കെ​ടു​ത്ത​ത്​ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ളെ വീ​ണ്ടും ചൊ​ടി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സ്​ എ​തി​ർ​പ്പ്​ അ​വ​ഗ​ണി​ച്ച്​ ചെ​യ​ർ​പേ​ഴ്സ​ൻ വി​ഷ​യം വോ​ട്ടി​നി​ടു​ക​യും ഇ​ട​തുപി​ന്തു​ണ​യോ​ടെ പാ​സാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ സ്വ​ത​ന്ത്ര മു​ന്ന​ണി​ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ്​ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സം ​കൊണ്ടുവന്നത്.

Tags:    
News Summary - Playing street politics in Pala municipality -Jose K. Mani slams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.