സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തിലെ പ്രതി പിടിയില്‍

കാഞ്ഞിരപ്പള്ളി: നിര്‍ധന കുടുംബത്തിന് സഹായ വാഗ്ദാനവുമായത്തെി സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായി. കൊല്ലം തട്ടാമല കമ്മംകുടിയില്‍ റഹീമാണ് (53) പിടിയിലായത്. നവംബര്‍ 30ന് കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്തെ വീട്ടില്‍നിന്നാണ് ഇയാള്‍ ആഭരണം തട്ടിയെടുത്തത്. നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് വിപത്തുകള്‍ ഉണ്ടാകാതിരിക്കുന്നതിന് അവരുടെ ആഭരണം പള്ളിയില്‍ കൊണ്ടുപോയി പ്രത്യേക പ്രാര്‍ഥന നടത്തിവേണം ഉപയോഗിക്കാനെന്ന് പറഞ്ഞാണ് നാലു ഗ്രാമിന്‍െറയും രണ്ടു ഗ്രാമിന്‍െറയും രണ്ടു ജോടി കമ്മലുകള്‍ കൈക്കലാക്കിയത്. അടുത്ത ദിവസം ആഭരണം തിരികെ എത്തിക്കുന്നതുവരെ ആരോടും ഈ വിവരം പറയരുതെന്നും നിര്‍ദേശിച്ചിരുന്നു. പറഞ്ഞ സമയം കഴിഞ്ഞും ആഭരണവുമായി ആള്‍ എത്താതെ വന്നതോടെ വീട്ടമ്മ സംഭവം അയല്‍വാസികളെ അറിയിച്ചു. ഇതേ തരത്തില്‍ ഈരാറ്റുപേട്ടയിലെ ഒരു വീട്ടില്‍ തട്ടിപ്പിന് ശ്രമിച്ചതോടെ വീട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. 60 കോടിയോളം രൂപയുടെ സ്വത്ത് ഉണ്ടെന്നും പാവങ്ങള്‍ക്കുവേണ്ട സഹായം നല്‍കുകയാണ് തന്‍െറ ജീവിതലക്ഷ്യമെന്നും പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. മതം മാറ്റത്തോടെ കൊല്ലത്തെ കുടുംബവീടുമായി ബന്ധം വിച്ഛേദിച്ച ഇയാള്‍ 23 വര്‍ഷമായി വിവിധ നാടുകളിലായി ജീവിച്ചു വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എരുമേലിലെ രണ്ടു സ്വര്‍ണക്കടയില്‍ വിറ്റ കമ്മലുകള്‍ പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.