അഞ്ചൽ: ജനമൈത്രി പൊലീസിെൻറയും പുനലൂർ ഫയർ ആൻഡ് റസ്ക്യു യൂനിറ്റിെൻറയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന സൗജന്യ നീന്തൽ പരിശീലനം നാടിെൻറ ആവേശമാകുന്നു. ദിവസവും ഉച്ചക്ക് രണ്ടു മുതൽ ആറു വരെയാണ് പരിശീലനം. 10 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള 115 കുട്ടികളാണ് നീന്തൽ പഠിക്കാനെത്തുന്നത്. പത്തു പേർ വീതമുള്ള വിവിധ ബാച്ചുകളായി തിരിച്ചാണ് പരിശീലനം. പനയഞ്ചേരി ധർമശാസ്താ ക്ഷേത്രത്തിലെ ചിറയിൽ പ്രത്യേകം തയാറാക്കിയ ഭാഗത്താണ് പരിശീലനം. മുൻ സി.ഐ.എസ്.എഫ് സെൻട്രൽ ടീം നീന്തൽ താരം ബി. സേതുനാഥിെൻറ നേതൃത്വത്തിൽ അഞ്ചൽ ജനമൈത്രി പൊലീസ് സ്റ്റേഷനിലേയും പുനലൂർ ഫയർഫോഴ്സ് യൂനിറ്റിെലയും വിദഗ്ധരാണ് പരിശീലകർ. ത്രിതല പഞ്ചായത്തിെൻറ സഹകരണത്തോടെ മെച്ചപ്പെട്ട സൗകര്യത്തിൽ പരിശീലന വേദിയൊരുക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പനയഞ്ചേരി പ്രദേശത്തെ വിവിധ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറയും ക്ഷേേത്രാപദേശക സമിതിയുെടയും തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറയും പിന്തുണ ലഭിക്കുന്നുണ്ട്. 10ന് പരിശീലനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.