കിളികൊല്ലൂർ: മങ്ങാട് മാർക്കറ്റ് സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുേമ്പാഴും വികസനത്തിന് നടപടിയില്ലെന്ന് ആക്ഷേപം. മാർക്കറ്റ് പ്രവർത്തിച്ചിരുന്ന ഭാഗത്തുകൂടി ബൈപാസ് റോഡ് നിർമാണം ആരംഭിച്ചതോടെയാണ് സ്ഥലപരിമിതി പ്രശ്നമായത്. ഇപ്പോൾ റോഡുവക്കിലും സ്വകാര്യ പുരയിടത്തിലുമായി മത്സ്യകച്ചവടം നടത്തുന്നുണ്ടെങ്കിലും നിന്നുതിരിയാനാകാത്ത അവസ്ഥയാണ്. കോർപറേഷൻ ബജറ്റിൽ മങ്ങാട് മാർക്കറ്റിന് തുക വകയിരുത്തിയിട്ടുണ്ടെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാൽ യാഥാർഥ്യമാകുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. എല്ലാവർക്കും വന്നുപോകാൻ പറ്റിയ ഭാഗത്തായിരുന്നു നിലവിൽ മങ്ങാട് മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. അതിനാൽ മങ്ങാട് മാർക്കറ്റ് മറ്റ് ഭാഗങ്ങളിലേക്ക് മാറ്റി കൊണ്ടുപോകാതെ നിലവിലെ ഭാഗത്ത് തന്നെ സ്ഥലം കണ്ടത്തെുമെന്നും കോർപറേഷൻ ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ് പറഞ്ഞു. കോർപറേഷൻ പരിധിയിൽ അയത്തിൽ, മങ്ങാട് മാർക്കറ്റുകൾക്ക് ഉടൻ സ്ഥലം ലഭ്യമാക്കി അവിടെ ആധുനിക സൗകര്യത്തോട് കൂടിയ മാർക്കറ്റും ഷോപ്പിങ് കോപ്ലക്സും നിർമിക്കുമെന്നും ഇതിനായി 11.09 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.