കൊല്ലം: റേഷൻ കടകളിലൂടെ അവശ്യസാധനവിതരണം ശരിയായനിലയിൽ പുനഃസ്ഥാപിക്കണമെന്ന് ജെ.എസ്.എസ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. റേഷൻ വിതരണം കാര്യക്ഷമമാക്കുന്നിെല്ലങ്കിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇപ്പോൾ റേഷൻ ഡീലേഴ്സുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യെപ്പട്ടു. സംസ്ഥാനത്തെ മുഴുവൻ പരമ്പരാഗത വ്യവസായ തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യങ്ങളും വിദഗ്ധചികിത്സയും കിട്ടത്തക്കനിലയിൽ നിയമഭേദഗതി വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി സഞ്ജീവ് സോമരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കാട്ടുകുളം സലീമിെൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പി.കെ. പവിത്രൻ, കിളിമാനൂർ ശ്രീധരൻ, വി.കെ. പ്രസാദ്, എഴുകോൺ ബാബുരാജ്, അജയകുമാർ പൊന്മന, അശോകൻ കൊല്ലം, ദീപ്തി ദേവ് എന്നിവർ സംസാരിച്ചു. കടവൂർ ചന്ദ്രൻ സ്വാഗതവും നിസാർ വടക്കേവിള നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഡ്വ. വി.കെ. പ്രസാദ് (ജില്ല പ്രസി.), എഴുകോൺ ബാബുരാജ്, അഡ്വ. ദീപ്തി ദേവ്, സുനിൽദത്ത്, അജിത്രാജ് നീലികുളം (വൈ. പ്രസി.), അഡ്വ. സഞ്ജീവ് സോമരാജൻ (സെക്ര.) അജയ്കുമാർ പൊന്മന, കടവൂർ ചന്ദ്രൻ, സജീവ് മാടൻവിള (ജോ. സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.