കൊല്ലം: അഷ്ടമുടിക്കായലിെൻറ മനോഹാരിത പുറംമോടിയിലൊതുങ്ങുന്നു. കായലിെൻറ അടിത്തട്ടിൽ നിറയെ പ്ളാസ്റ്റിക് മാലിന്യം. കായലിെൻറ ൈജവഘടനയെ പാടെ മാറ്റിമറിക്കും വിധമാണ് പ്ലാസ്റ്റിക് അടിഞ്ഞുകൂടികിടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തണ്ണീർത്തട ആവാസ വ്യവസ്ഥയായ അഷ്ടമുടിക്കായലിെൻറ അടിത്തട്ടിലെ മണ്ണിലേക്ക് സൂര്യപ്രകാശം പോലും എത്താത്തവിധമാണ് പ്ലാസ്റ്റിക് കവറുകൾ അടിഞ്ഞുകിടക്കുന്നത്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത പുനരുജ്ജീവിപ്പിക്കുന്നതിനായി കായലിലെയും ടി.എസ് കനാലിലെയും മണ്ണ് ഡ്രഡ്ജ് ചെയ്തു നീക്കാൻ തുടങ്ങിയപ്പോഴാണ് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകിടക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ ഡ്രഡ്ജറിൽ കയറി കുടുങ്ങുന്നതിനാൽ തുടർച്ചയായി അഞ്ച് മിനിറ്റ് പോലും ഡ്രഡ്ജർ പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതിയാണ്. മണ്ണ് നീക്കുന്നതിനായി ഡ്രഡ്ജറിെൻറ കട്ടർ താഴ്ത്തിയാലുടൻ പ്ലാസ്റ്റിക് കയറി അതിെൻറ വാൽവ് അടയും. ഇതുമൂലം അഞ്ച് മീറ്റർ സ്ഥലം മാത്രമാണ് പ്രതിദിനം ഡ്രഡ്ജ് ചെയ്യാനാകുന്നത്. 2016 ഫെബ്രുവരിയിൽ തുടങ്ങിയ ഡ്രഡ്ജിങ് ഇതുവരെ 600 മീറ്റർ മാത്രമാണ് പൂർത്തിയായത്. കായലിെൻറയും കനാലിെൻറയും അടിത്തട്ടിൽ ഇൗ വിധം പ്ലാസ്റ്റിക് അടിഞ്ഞു കൂടികിടക്കുന്നത് സൂര്യപ്രകാശം അടിത്തട്ടിലെ മണ്ണിലേക്ക് കടന്നു ചെല്ലുന്നതിന് തടസ്സമാകുന്നതിനാൽ സാധാരണ കായലുകളുടെ അടിത്തട്ടിൽ കണ്ടുവരാറുള്ള സസ്യങ്ങളൊന്നും ഇവിടെ കാണാനില്ലാത്ത അവസ്ഥയാണ്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തിന് സഹായമായ ആവാസ വ്യവസ്ഥ ഇല്ലാതാക്കും. കണ്ടലുകൾ വളരുന്നതിനുള്ള സാഹചര്യവും ഇല്ലാതാക്കുന്നു. കായലിെൻറ അടിത്തട്ടിലെ ജൈവഘടന നിലനിർത്തുന്ന ബാക്ടീരിയകളുടെ പ്രവർത്തനം മാറിമറിയാൻ സൂര്യപ്രകാശം കടന്നുചെല്ലാത്തതും പ്ലാസ്റ്റിക്കിെൻറ സാന്നിധ്യവും കാരണമാകുമെന്നും അത് ഗുരുതര പരിസ്ഥിതി പ്രശ്നമാണെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അഷ്ടമുടി കായലിൽ 97 ഇനം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. 57 ഇനം പക്ഷികളും കണ്ടൽക്കാട് ഇനത്തിൽപ്പെട്ട 43 സസ്യവിഭാഗങ്ങളും ഉണ്ടെന്ന് 1983ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അന്നത്തെ വിസ്തൃതി 58 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. ഇപ്പോഴത് 32 ആയി ചുരുങ്ങി. അഷ്ടമുടിയിൽ ഇപ്പോൾ ഒരു ശുദ്ധജലമത്സ്യം പോലുമില്ലാത്ത അവസ്ഥയാണ്. ചവറയിൽ കായൽ മുതൽ ടി.എസ് കനാൽ വഴി ആലപ്പുഴക്കുള്ള പാതയിലാണ് ഡ്രഡ്ജിങ് നടക്കുന്നത്. ചവറയിൽ കായലിൽനിന്ന് പുറെത്തടുത്ത പ്ലാസ്റ്റിക് മാലിന്യം വൻ കൂനയായാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇപ്പോൾ ടി.എസ് കനാലിൽ കോവിൽതോട്ടം ഭാഗത്താണ് ഡ്രഡ്ജിങ് നടക്കുന്നത്. അവിടെയും പ്ളാസ്റ്റിക് കുടുങ്ങുന്നതിനാൽ ഡ്രഡ്ജർ പ്രവർത്തിപ്പിക്കാനാകുന്നില്ലെന്ന് ഇൻലാൻഡ് വാട്ടർ വേയ്സ് അതോറിറ്റി സൂപ്പർവൈസർ മഹേഷ് പറഞ്ഞു. ഡ്രഡ്ജിങ് തുടങ്ങി ഒരുവർഷം പിന്നിെട്ടങ്കിലും പകുതി പോലും പൂർത്തിയാക്കാനായിട്ടിെല്ലന്നും മഹേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. കനാലിൽ 50 മീറ്റർ വീതിയും 3.25 മീറ്റർ ആഴവും ഉണ്ടാക്കുന്നതിനായാണ് ഡ്രഡ്ജിംങ് നടക്കുന്നത്. ഇൻലാൻഡ് വാട്ടർ വേയ്സ് അതോറിറ്റിയുടെ ചുമതലയിലാണ് പ്രവൃത്തികൾ നടക്കുന്നത്. മംഗലാപുരത്തുള്ള യോജകാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഡ്രഡ്ജിങ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.