ക​ണ്ട​ൽ​കാ​ടി​നെ അ​ടു​ത്ത​റി​ഞ്ഞ് യു​വാ​ക്ക​ളു​ടെ പ​ഠ​ന​യാ​ത്ര

ഓച്ചിറ: പരിസ്ഥിതിസംരക്ഷണത്തിൽ കണ്ടൽകാടുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് പഠിക്കാൻ ആയിരംതെങ്ങ് കണ്ടൽവനത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ഓച്ചിറ ഗവ. ഐ.ടി.ഐയിലെ 75 വിദ്യാർഥികളാണ് അധ്യാപകർക്കും പരിസ്ഥിതിപ്രവർത്തകർക്കുമൊപ്പം ആയിരംതെങ്ങിലെ കണ്ടൽകാട് സന്ദർശിച്ചത്. കേരള യൂത്ത് പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ‘നമുക്കുവേണ്ടി മണ്ണിനുവേണ്ടി’ കാമ്പയിെൻറ ഭാഗമായി ഐ.ടി.ഐയിലെ പരിസ്ഥിതി ക്ലബിെൻറ സഹകരണത്തോടെയായിരുന്നു പരിപാടി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ കണ്ടലുകളെക്കുറിച്ച് വിശദീകരിച്ചു. പ്രിൻസിപ്പൽ പി.എസ്. സാജു, െട്രയിനിങ് ഇൻസ്ട്രക്ടർമാരായ പി.എസ്. സുഭാഷ്, അനിത, കൗൺസിൽ ഭാരവാഹികളായ ബെറ്റ്സൺ വർഗീസ്, ഗൗരി എസ്. കുമാർ എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.