ലോ​ക ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും വി​വ​രി​ച്ച്​ ചി​ത്ര​ങ്ങ​ൾ

കൊല്ലം: വാർത്ത ചരിത്രത്തിൽ മായാത്ത മുദ്ര പതിച്ചതും ലോകത്തിെൻറ വികസനത്തെയും തകർച്ചയെയും അടയാളപ്പെടുത്തിയതുമായ ചിത്രങ്ങളുമായി രാജ്യാന്തരവാർത്ത ചിത്രമേള. പ്രകൃതിയുടെയും മനുഷ്യെൻറയും താണ്ഡവവും മനുഷ്യത്വത്തിെൻറ വിവിധ മുഖങ്ങളും തെളിയുന്ന ദൃശ്യങ്ങൾ ഇവയിലുണ്ട്. ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന് നവീനഭാവം നൽകിയ രഘുറായിയുടെ ചിത്രങ്ങൾ മേളയുടെ മാറ്റുകൂട്ടുന്നു. അപകടാവസ്ഥയിലുള്ള പാറക്കല്ലിനു സമീപം ഉല്ലസിക്കുന്നവർ, മദർ തെരേസയെ കാണാനെത്തിയ അഗതികൾ എന്നിവ ശ്രദ്ധേയമാണ്. ‘ഫോട്ടോഗ്രഫി -ടൈം ഓഫ് േപ്രാഗ്രസ്; ഹ്യുമാനിറ്റി 1900 -1917’ എന്ന വിഭാഗത്തിൽ ചലച്ചിത്രസംവിധായകനായ ഷാജി എൻ. കരുൺ െതരഞ്ഞെടുത്ത 17 വർഷത്തെ ചിത്രങ്ങളാണുള്ളത്. ഫോട്ടോ ജേണലിസത്തെയും മനുഷ്യരാശിയെയും ഒരുപോലെ സ്വാധീനിച്ച ചിത്രങ്ങളാണിവ. റഷ്യ, ഫ്രാൻസ്, ടിബത്ത്, ഇന്ത്യ, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രഫർമാരാണ് ഇവ പകർത്തിയത്. ശബ്ദലേഖനം നടത്തുന്ന തോമസ് ആൽവാ എഡിസൺ, പനാമ കനാലിെൻറ നിർമാണം, ഇംഗ്ലണ്ടിലെ തൊഴിലാളികൾ, റബർ ലഭ്യത കുറഞ്ഞപ്പോൾ ലോഹം കൊണ്ടുള്ള ടയർ ഉപയോഗിച്ച് ഓടിച്ച ജർമൻ കാർ, കടുവ വേട്ടക്ക് മുമ്പുള്ള രാജകീയ വിരുന്ന് തുടങ്ങിയ അവിസ്മരണീയ ചിത്രങ്ങൾ ഈ വിഭാഗത്തിെല പ്രധാന ആകർഷണമാണ്. അസോസിയേറ്റഡ് ഫ്രാൻസ് പ്രസിെൻറ ഫോട്ടോഗ്രാഫറായ ആർ. രവീന്ദ്രെൻറ ചിത്രങ്ങളാണ് മറ്റൊരു ആകർഷണം. മണ്ഡൽ കമീഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ച് വിദ്യാർഥിയായ രാജീവ് ഗോസ്വാമി സ്വയം ദേഹത്ത് കൊളുത്തിയ തീയുമായി നിൽക്കുന്ന ചിത്രം, സൂനാമി ദുരന്തത്തിെൻറ ചിത്രങ്ങൾ, ദേശീയ നേതാക്കളുടെ ദൃശ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്പോർട്സ്, രാഷ്്ട്രീയം, സിനിമ, സാഹിത്യം, സംഗീതം, കല തുടങ്ങി ജീവിതത്തിെൻറ സമസ്തമേഖലകളെയും സ്പർശിക്കുന്ന ചിത്രങ്ങളുണ്ട്. കേരളത്തിെൻറ വികസനത്തെ സ്വാധീനിച്ച ചർച്ചകൾ, പ്രശസ്തരുടെ കൗതുകനിമിഷങ്ങൾ തുടങ്ങിയവയുമുണ്ട്. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിെൻറയും കൊല്ലം പ്രസ് ക്ലബിെൻറയും സഹകരണത്തോടെയാണ് കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സെൻററിൽ വ്യാഴാഴ്ച വരെ മേള നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.