പീ​ഡ​നങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ കൊ​ല​പാ​ത​ക​ങ്ങ​ളും: ജി​ല്ല​യി​ലെ ക്ര​മ​സ​മാ​ധാ​ന​ം ആ​ശ​ങ്ക​യിൽ

കൊല്ലം: തുടരെ ഉണ്ടായ പീഡന സംഭവങ്ങൾക്ക് പിന്നാലെ കൊലപാതകങ്ങളും അരങ്ങേറുന്നത് ജില്ലയിലെ ക്രമസമാധാന നില ആശങ്കയുണർത്തുന്നു. കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 36 കേസുകളാണ്. അതിനുപിന്നാലെ ഞായറാഴ്ച മൂന്നു കൊലപാതകങ്ങളും നടന്നു. ഇരവിപുരം, കുണ്ടറ, ഓച്ചിറ എന്നിവിടങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. അയത്തിൽ സ്വദേശി മോഹനനെ പുളിയത്ത്മുക്കിനടുത്ത് വെച്ച് തല്ലിക്കൊന്നതാണ് ഇരവിപുരത്തുണ്ടായ സംഭവം. കുണ്ടറയിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പുലിയില മാവിള വീട്ടിൽ കൽപ്പണിക്കാരനായ സജീവ് (42) കൊല്ലപ്പെട്ടു. സജീവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഓച്ചിറ ചങ്ങൻകുളങ്ങരയിൽ ചന്ദ്രിക (62)യെന്ന സ്ത്രീയും ഞായറാഴ്ച രാത്രി ഭർത്താവിെൻറ മർദനവും കുത്തുമേറ്റ് മരിച്ചു. മൂന്ന് കേസിലും പ്രതിയെന്ന് സംശയിക്കുന്നവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 36 കേസുകൾ 14 ദിവസത്തിനിടെ കൊല്ലം സിറ്റിയിലും റൂറലിലുമായി റിപ്പോർട്ട് ചെയ്തു. എട്ട് കേസുകളിൽ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കരവാളൂരിൽ പ്രകൃതിവിരുദ്ധപീഡനത്തിനിരയായ 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 10 ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. കൊല്ലത്ത് ബാലതാരത്തെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. ഇൗ കേസിൽ ഒരാൾ മാത്രമാണ് പിടിയിലായത്. ഇവക്ക് പുറമെ ചെറുതും വലുതുമായ അക്രമസംഭവങ്ങളും ദിനംതോറും നടക്കുന്നു. കുന്നിക്കോട് കാര്യറയിൽ റോഡ് ഉപരോധത്തിനിടെ നാട്ടുകാരും ഉപരോധക്കാരും തമ്മിൽ നടന്ന സംഘർഷത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്. 22ന് ക്ലാപ്പനയിൽ യുവതിയെയും മകനെയും വീടുകയറി ആക്രമിച്ച സംഭവവും ഉണ്ടായി. ക്ലാപ്പന വടക്ക് ഒറ്റെത്തങ്ങിൽ പ്രവാസിയായ നാസറിെൻറ വീട്ടിലാണ് അക്രമം നടന്നത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് എത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. മർദനമേറ്റ നാസറിെൻറ ഭാര്യ ഉമ്മു സുമയ്യ, മകൻ സമദ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേെസടുക്കുന്നിെല്ലന്ന് കാട്ടി ഉമ്മു സുമയ്യ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. കഞ്ചാവ് കേസുകളിൽ ദിവസവും ഒന്നും രണ്ടും പേരെ പിടികൂടുന്നുണ്ടെങ്കിലും മാഫിയയെ ഇല്ലാതാക്കാൻ പൊലീസിനോ എക്സൈസിനോ കഴിയുന്നില്ല. കഞ്ചാവ് കേസുകളിൽ താഴെ അറ്റത്തെ കണ്ണികളെ പിടികൂടുക മാത്രമാണ് ചെയ്യുന്നത്. ഒരു കേസിൽ പോലും കാര്യമായ അന്വേഷണം നടത്തി സംഘത്തലവന്മാരെ പിടികൂടാനായിട്ടില്ല. ആന്ധ്രയും തമിഴ്നാടുമാണ് കഞ്ചവ് കടത്തുസംഘങ്ങളുടെ കേന്ദ്രം. ഇരു സംസ്ഥാനങ്ങളിലും സംഘങ്ങളുടെ തലപ്പത്തുള്ളതാരെന്ന് പൊലീസിനും എക്ൈസസ് സംഘത്തിനും അറിയാം. അവരിലേക്ക് അന്വേഷണം കൊണ്ടുപോകാൻ അധികൃതർ മടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.