വി​ദ്യാ​ർ​ഥി​നി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം;​ സ്​​മാ​ർ​ട്ട്​ ക്ലാ​സ്​ റൂം ​അ​സി​സ്​​റ്റ​ൻ​റ്​ അ​റ​സ്​​റ്റി​ൽ

കുണ്ടറ: വിദ്യാർഥിനിക്ക് സോഷ്യൽ മീഡിയ വഴി അശ്ലീല സന്ദേശമയച്ച സ്മാർട്ട് ക്ലാസ്റൂം അസിസ്റ്റൻറ് അറസ്റ്റിൽ. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ നടത്തിയ സമരം അക്രമാസക്തമായി. ഇവരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. കേരളപുരം സെൻറ് വിൻെസൻറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം അസിസ്റ്റൻറ് കിഴക്കേ കല്ലട കൊടുവിള ജെസി മന്ദിരത്തിൽ ജിത്തു ആൽഫ്രഡിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിക്ക് മാസങ്ങളായി അശ്ലീല സന്ദേശം അയച്ചത് ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ തിങ്കളാഴ്ച കുട്ടിയോടൊപ്പം എത്തി അധ്യാപകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ആദ്യം നിരപരാധിയായ കമ്പ്യൂട്ടർ അധ്യാപകനാണ് ഇവരുടെ മർദനത്തിന് ഇരയായത്. ഇദ്ദേഹത്തെ മർദിക്കുന്ന വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ അറിയാതെ ജിത്തു ബൈക്കിൽ സ്കൂളിനു മുന്നിലെത്തിയത്. ഇയാളെ കണ്ടതോടെ കുട്ടികളുടെ ബന്ധുക്കൾ പാഞ്ഞടുത്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ബന്ധുക്കളുടെ മർദനത്തിൽനിന്ന് ഇയാളെ ബലംപ്രയോഗിച്ചാണ് രക്ഷിച്ചത്. ഇയാളെ രക്ഷിക്കുന്നതിനിടെ ബാലികയുടെ രക്ഷിതാക്കൾക്കും പൊലീസ് മർദനം ഏറ്റു. പിന്നീട് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാൾക്കെതിരെ പിന്നീട് പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി. സമരക്കാർക്കും പൊലീസുകാർക്കും പരിക്ക് കുണ്ടറ: സ്കൂളിന് മുന്നിലെ പ്രതിഷേധത്തിൽ സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. ഉച്ചക്ക് ഒന്നോടെ ബി.ജെ.പി, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ്, എസ്.ഡി.പി.ഐ പ്രവർത്തകർ കൊടികളുമായി സ്കൂളിന് മുന്നിൽ സംഘടിച്ചത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ബി.ജെ.പിയുടെ മാർച്ചുമായി ബന്ധപ്പെട്ട് വൻ പൊലീസ് സംഘം കുണ്ടറയിൽ ക്യാമ്പ് ചെയ്തിരുന്നു. ഇരുനൂറോളം വരുന്ന പൊലീസുകാരും ആയിരത്തോളം വരുന്ന സമരക്കാരും സ്കൂളിന് മുന്നിൽ ദേശീയപാതയിൽ നിരന്നതോടെ സംഘർഷം ഉടലെടുത്തു. ഓരോരുത്തരും മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ സംഘർഷം മുറുകി. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. കോൺഗ്രസ് പെരിനാട് മണ്ഡലം പ്രസിഡൻറ് ബി. ജ്യോതിർനിവാസ്, യൂത്ത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് മണ്ഡലം പ്രസിഡൻറ് കേരളപുരം ഷാജഹാൻ, നിഷാന്ത്, കോൺഗ്രസ് ഇളമ്പള്ളൂർ മണ്ഡലം പ്രസിഡൻറ് ചന്ദ്രൻപിള്ള, യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം പ്രസിഡൻറ് പ്രദീപ് മാത്യു, സിയാദ് ചാലുവിള, ആർ.എസ്.പിയിലെ കേരളപുരം ഹസൻ എന്നിവർക്കും പത്തനംതിട്ട എ.ആർ ക്യാമ്പിലെ കോൺസ്റ്റബിൾമാരായ ജയരാജ് (28), ഗോപാൽ (28) എന്നിവർക്കും പരിക്കേറ്റു. ബി. ജ്യോതിർനിവാസ്, ഇളമ്പള്ളൂർ ഷാജഹാൻ, നിഷാന്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.